മുഹമ്മയിൽ ടൂറിസം, തൊഴിൽ മേഖലകൾക്ക് പ്രാമുഖ്യം
മുഹമ്മ ടൂറിസം, തൊഴിൽ ആരോഗ്യം കൃഷി തുടങ്ങിയ മേഖലകൾക്ക് മുൻതൂക്കം നൽകി മുഹമ്മ പഞ്ചായത്ത് ബജറ്റ്. ഉൽപ്പാദന മേഖലയിൽ 1.04 കോടിരൂപയും പശ്ചാത്തല മേഖലയിൽ 5.61 കോടിയും സേവനമേഖലയിൽ 14.01 കോടി വിവിധ പദ്ധതികൾ ക്കായി വകയിരുത്തി. തൊഴിലുറ പ്പ് പദ്ധതിക്കായി 6.07 കോടി ഉൾപ്പെടുത്തിയിട്ടുണ്ട്.
പാതിരാമണൽ ടൂറിസം വികസനം, ലൈഫ് ഭവന പദ്ധതി, കുടിവെള്ളം, ശുചിത്വം, ആശ്രയ പദ്ധതി, ഭിന്നശേഷിക്കുട്ടികൾക്കുള്ള സ്കോളർഷിപ് പാലിയേറ്റീവ് പദ്ധതി, അങ്കണവാടി അനുപൂ രക പോഷകാഹാര പദ്ധതി, വനിതകളുടെ ആരോഗ്യ പരിപാലനം, ഡയാലിസിസിന് സഹാ യം, ആശുപത്രികൾക്ക് മരുന്ന് വാ ങ്ങൽ, എസ്സി, എസ്ടി മത്സ്യ തൊഴിലാളി വിദ്യാർഥികൾക്ക് പഠനസഹായം, വയോജനക്ഷേമം ഉൾപ്പെടെയുള്ളവയ്ക്കാണ് സേവന മേഖലയിൽ തുക വകയിരുത്തിയിരിക്കുന്നത്.
കൃഷി, മൃഗസംരക്ഷണം, വനിത കൾക്ക് സ്വയം തൊഴിൽ എന്നി വയാണ് ഉൽപ്പാദന മേഖലയിലു ള്ളത്.
43.54 കോടി രൂപ വരവും 41.77 കോടി ചെലവും 1.77കോടി മിച്ച വും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് പി എൻ നസീമ അവതരിപ്പിച്ചു. പ്രസിഡന്റ് എം അരുൺ മോഹൻ അധ്യക്ഷനായി.
മുഹമ്മ പഞ്ചായത്ത് ബജറ്റ് വൈസ്പ്രസിഡന്റ് പി എൻ നസീമ അവതരിപ്പിക്കുന്നു

