മുഹമ്മയിൽ പൊലീസ് ക്വാർട്ടേഴ്സിന് ശിലയിട്ടു

മുഹമ്മ പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നിർമി ക്കുന്ന പൊലീസ് ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഫ്ലാറ്റ് മാതൃകയിലുള്ള ഫാമിലി ക്വാർട്ടേഴ്സ് നിർമിക്കുന്നതിനു സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽനിന്ന് 5.43 രൂപയാണു ചെലവഴിക്കുന്നത്. ചടങ്ങിൽ മന്ത്രി പി.പ്രസാദ് അധ്യക്ഷനാ യി. ജില്ലാ പഞ്ചായത്ത് അംഗങ്ങ ളായ എസ്.രാധാകൃഷ്ണൻ, ജയശ്രീ സുനിൽ, ബ്ലോക്ക് പഞ്ചാ യത്ത് അംഗം എം.എസ്.ലത, പഞ്ചായത്ത് പ്രസിഡന്റുമാരായ അരുൺ മോഹൻ, എ.കെ.പ്രസ ന്നൻ, എം.സന്തോഷ് കുമാർ, ചേർത്തല ഡിവൈഎസ്പി ടി. അനിൽകുമാർ, കെപിഎ ജില്ലാ പ്രസിഡന്റ് കെ.പി.വിനു, ആലപ്പുഴ അഡിഷനൽ എസ്.പി ജിൽ സൻ മാത്യു, മുഹമ്മ എസ്എച്ച്ഒ വി.സി.വിഷ്ണുകുമാർ എന്നിവർ പ്രസംഗിച്ചു.

Top