
My dear (കെ എസ് ഹരിദാസ്)
മുഹമ്മയ്ക്ക് ഉണ്ടൊരു മൈഡിയർ
മണ്ണഞ്ചേരിയിൽ മൈഡിയർ എന്ന് വിളിപ്പേരുള്ള ഒരു പഞ്ചായത്തംഗമുണ്ട്… കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത് മൈഡിയർ
ആദ്യം കേൾക്കുന്നവർക്ക് അതിശയം തോന്നാം.. പൊന്നാട് കാവച്ചിറയിൽ കൊച്ചുശങ്കു മകൻ കെ എസ് ഹരിദാസ് എന്നാണ് യഥാർഥ പേരെങ്കിലും നാട്ടിൽ മൈഡിയർ എന്ന് പറഞ്ഞാലേ അറിയൂ.
അറുപത്തിയേഴുകാരനായ ഹരിദാസിന് മൈഡിയർ എന്ന പേര് വീണിട്ട് വർഷം 46 കഴിഞ്ഞു. കൃത്യമായി പറഞ്ഞാൽ 1979 ൽ. ഹരിദാസ് എവിടെ പോയാലും ഉറ്റചങ്ങാതി കണ്ടത്തിൽ കെ പി അശോകനും കൂടെയുണ്ടാകും. അന്നൊരു ദിവസം കെഎസ് വൈഎ ഫിന്റെ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഹരിദാസ് പോയ പ്പോൾ കൂടെ അശോകനും. കമ്മിറ്റി കഴിഞ്ഞ് ഹരിദാസ്വരാൻ താമസിച്ചപ്പോൾ പുറത്തു കാത്തിരുന്ന ചങ്ങാതി അശോ കന്റെ ക്ഷമകെട്ടു. മുറിയുടെ മുന്നിൽ ചെന്ന് അശോകൻ വിളിച്ചു. എന്റെ മൈഡിയറേ ഒന്ന് ഇറങ്ങിവാ … കമ്മി റ്റിയിൽ പങ്കെടുത്തവരെല്ലാം ചിരിച്ചു. പിന്നെ അവിടം മുതൽ മൈഡിയർ വിളിതുടങ്ങി. നാട്ടിലും പൊതുവേദികളിലും പാർട്ടി സമ്മേളനവേദികളിലുമൊ ക്കെ ഈ പേര് സുപരിചിതമാ യി. ഡോ. ടി എം തോമസ് ഐസക് ഉൾപ്പെടെയുള്ള നേതാക്കൾ വിളിക്കുന്ന തും മൈഡിയർ എന്നുതന്നെ
കഴിഞ്ഞ പഞ്ചായ ത്ത് തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച് അട്ടിമറി വിജയം നേടിയ തിലൂടെ പുറംലോകവും മൈഡിയറിനെ ഏറെ അറിഞ്ഞു തുടങ്ങി. മൂന്ന് തവണയായി യു ഡി എഫ് 400 വോട്ടിന്റെ വരെ ഭൂരിപക്ഷത്തിൽ വിജ യിക്കുന്ന മണ്ണഞ്ചേരി നാലാം വാർഡിലാണ് ഇദ്ദേഹം എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ചത്. കെപിസിസി അം ഗമായ സ്ഥാനാർഥിയെ 115 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് വിജയിച്ചത്.
കേവലം മൈഡിയർ എന്ന വിളിപ്പേരിൽ മാത്രം ഈ ജന കീയൻ ഒതുങ്ങുന്നില്ല. വിവാ ഹം വസ്ത്രധാരണം, ജീവിതം, യാത്ര ചെയ്യുന്ന വാഹനം തു ടങ്ങിയ പലതിലും മൈഡിയർ ടച്ച് കാണാം. മൈഡിയർ സഞ്ചരിക്കുന്ന ഹെർക്കുലീസ്
സൈക്കിളിന് പ്രായം 50. കല വൂർ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ വാങ്ങി കൊടുത്ത ആ സൈക്കിളിലാണ് ഇന്നും കിലോമീറ്ററുകൾ താണ്ടു ന്നത്… എന്നു മാത്രമല്ല ഈ സൈക്കിൾ പൂട്ടിവയ്ക്കാറില്ല. നാ ട്ടിൽ പൂട്ടിവച്ചിരിക്കുന്ന സൈക്കി
ളുകൾവരെ മോഷ്ടി ച്ചു കൊണ്ടുപോകുന്ന കാലം ഉണ്ടായിരുന്നു. അന്നും ഇന്നും
മൈഡിയറിന്റെ സൈക്കിൾ വീടിന് സമീപത്തെ വായനശാലയുടെ ഓരത്ത്
സുരക്ഷിതം.ലളിതമായ വസ്ത്രധാരണവും ഇദ്ദേ ഹത്തെ വ്യത്യസ്തനാക്കു ന്നു.ആകാശനീല കളർ ഷർട്ടും ഒറ്റമുണ്ടുമാണ് പതിവ് വേഷം. വി വാഹ ദിവസം മാത്രമാ ണ് വീട്ടുകാരുടെ നിർ ബന്ധത്തിന് വഴങ്ങി വേഷം മാറ്റിയത്. 1980 മു തലാണ് ഇദ്ദേഹം നീല കളർ ഷർട്ട് ധരിച്ചു തുടങ്ങുന്നത്. ശുഭ പ്രതീക്ഷയും വിശ്വാസവും ഈ നിറ ത്തിൽ നിഴലിക്കുന്നതിനാലാണ് ഇപ്പോ ഴും ഈ വസ്ത്രം ധരിക്കുന്നതെന്ന് മൈഡിയർ പറയുന്നു.താൻ നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിന്റെ കൊടിയട യാളം താലിമാലയിലും വേണമെന്ന് മൈഡിയറിനു നിർബന്ധം ഉണ്ടായിരു ന്നു. 1991 സെപ്തംബർ 30 ന് മണ്ണഞ്ചേ രി മണിച്ചം തയ്യിൽ ഗിരിജയെ ജീവിതസ ഖിയാക്കുന്നത് അരിവാൾ ചുറ്റിക ആലേഖനംചെയ്ത താലിമാല ചാർത്തി. അടുത്ത ദിവസം ഗിരിജയെയും കൂട്ടി പൊന്നാട് നിന്നും തന്റെ ആ ഹെർക്കു ലീസ് സൈക്കിളിൽ വിരുന്നിനു ചെന്ന പ്പോൾ വധുവിന്റെ വീട്ടുകാർക്കും അയ വാസികൾക്കുമൊക്കെ അതിശയം.
ഇവിടെയും തീരുന്നില്ല മൈഡിയർ വി ശേഷങ്ങൾ.. ഇവർ പരസ്പരം ഇപ്പോഴും വിളിക്കുന്നത് സഖാവേയെന്ന്.
പൊലീസിൽ ലഭിക്കേണ്ട ജോലി വേണ്ടെന്ന് വച്ച് പൊതു പ്രവർത്തന ത്തിന് ഇറങ്ങിതിരിച്ചയാളാണ് മൈഡി യർ. 320 രൂപ ശമ്പളസ്കെയിലിൽ 1984 നവംബർ 27 ന് പി എസ് സി യുടെ അഡ്വൈസ് മെമ്മോ ലഭിച്ചപ്പോൾ ഒരു രാഷ്ട്രീയ കേസ് ഉണ്ടായിരുന്നു. ഈ കേസിൽ വെറുതെവിട്ടതോടെ ജോലി യിൽ പ്രവേശിക്കാമെന്നിരിക്കെ അതി ന് പിന്നാലെ പോയില്ല. മുഹമ്മയിലെ വെള്ള കക്ക സൊസൈറ്റിയിൽ ഡിപ്പോ ഓഫീസറായി 1984 ൽ ജോലി ലഭിച്ചു. ഇവിടെ 31 വർഷം ജോലിനോക്കി.
ജോലിയോടൊപ്പം പൊതു പ്രവർത്ത നവും തുടർന്നു. 1981 ൽ സിപിഐ എം അംഗമായ ഇദ്ദേഹം ഒമ്പത് വർഷത്തി നുശേഷം ആര്യാട് നോർത്ത് ലോക്കൽ കമ്മിറ്റി അംഗമായി. നിലവിൽ മണ്ണഞ്ചേ രി ലോക്കൽ കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ ഏരിയ വൈസ് പ്രസിഡന്റ്, ജില്ലാ ലൈബ്രറി കൗൺ സിൽ അംഗം, പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് ഭാരവാഹി എന്നിങ്ങനെ പ്രവർത്തി ക്കുന്നു. മുഹമ്മ അയ്യപ്പൻ സ്മാരക ഗ്രന്ഥശാലയുടെ പ്രസിഡന്റായി 35 വർ ഷമായി സാംസ്കാരിക രംഗത്തും നിറ സാന്നിധ്യമാണ്. പതിറ്റാണ്ടുകൾക്ക് അപ്പുറമുള്ള രാഷ്ട്രീയ സംഭവവികാസ ങ്ങൾ ആണ്ട്, തീയതി ഉൾപ്പെടെ ഓർ ത്ത് വയ്ക്കാനും കഴിയുന്ന മൈഡിയറിന് എൺപതോളം പേരുടെഫോൺ നമ്പ റുകളും കാണാപാഠമാണ്.
പഞ്ചായത്ത് മെമ്പറെന്നനിലയിലും ജനകീയനാണ് ഇദ്ദേഹം. പുതിയതായി അഞ്ച് റോഡുകൾ, രണ്ടു റോഡുകൾ ക്ക് എം എൽ എ ഫണ്ടിൽ നിന്നും ഫണ്ട് അനുവദിപ്പിച്ചത്, 2.15 കോടി രൂപ മുടക്കി രണ്ട് റോഡ് നവീകരിപ്പിച്ചത്, 30
ലക്ഷം രൂപ വിനിയോഗിച്ച് തൊഴിലുറ പ്പ് പദ്ധതി യിൽ രണ്ട് റോഡ്, മൂന്ന് ലക്ഷം രൂപ ചെലവിൽ ഗ്രന്ഥശാല ശു ചിമുറിയോടെ നവീകരിച്ചത് എന്നിങ്ങ നെ പോകുന്നു മൈഡിയറിന്റെ ഇടപെ ടലുകൾ…
ഭാര്യ ഗിരിജയുടെയും കടുത്തുരുത്തി യിൽ സിവിൽ എക്സൈസ് ഓഫീസറായ മകൻ ഹരികൃഷ്ണന്റെയും തണ്ണീർമുക്കം പഞ്ചായത്ത് ഓഫീസിലെ എൽ ഡി ക് ളർക്കായ മകൾ ഹരിതയുടെയും പി ന്തുണ മൈഡിയറിന് പൊതുപ്രവർത്ത നത്തിന് കരുത്താണ്.കത്തിക്കാളുന്ന വെയിലിലും തളരാതെ മുന്നോട്ട് പോ കാൻ ഇദ്ദേഹത്തിന് പാദരക്ഷയുടെ ആവശ്യമില്ല എന്നതും മൈഡിയറിനെ വേറിട്ടതാക്കുന്നു. ഈ പ്രായത്തിനു ള്ളിൽ ഇന്നേവരെ ചെരുപ്പ് ധരിക്കാത്ത ഇദ്ദേഹം യാത്ര തുടരുകയാണ്…. നാടി ന്റെ മൈഡിയറായി സ്നേഹവും കരുത ലും നൽകി പൊന്നാടിന്റെ നാട്ടിടവഴിക ളിലൂടെ….
പതിറ്റാണ്ടുകൾക്ക് അപ്പുറമുള്ള രാഷ്ട്രീയ സംഭവവികാസങ്ങൾ ആണ്ട് തിയതി ഉൾപ്പെടെ ഓർത്ത് വയ്ക്കാനും കഴിയുന്ന മൈഡിയറിന് എൺപതോളം പേരുടെ ഫോൺ നമ്പറുകളും കാണാപാഠമാണ്