
മുഹമ്മ അതി ദരിദ്രമുക്ത പഞ്ചായത്തായി
മുഹമ്മ പഞ്ചായത്ത് അതിദരിദ്ര മുക്ത പ്രഖ്യാപനവും ലൈഫ് വീടുകളുടെ താക്കോൽ കൈമാറലും വികസനരേഖ പ്രകാശിപ്പിക്കലും സംഘടിപ്പിച്ചു. മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നഷാബു അധ്യക്ഷയായി. ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ അതിദരിദ്രമുക്ത പ്രഖ്യാപനം നടത്തി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ വികസനരേഖ പ്രകാശിപ്പിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് എൻ ടി റെജി, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു രാജീവ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി ഡി വിശ്വനാഥൻ, എം ചന്ദ്ര, പി എൻ നസീമ, സിഡിഎസ് ചെയർപേഴ്സൺ സേതുഭായി, സിപിഐ എം ഏരിയ കമ്മിറ്റി അംഗം സി കെ സുരേന്ദ്രൻ, സി പിഐ മണ്ഡലം സെക്രട്ടറി കെ ബി ബിമൽ റോയ്, കേരള കോ ൺഗ്രസ് എം മുഹമ്മ മണ്ഡലം പ്രസിഡന്റ് സന്തോഷ് ഷൺമു ഖൻ, പഞ്ചായത്ത് സെക്രട്ടറി എം പി മഹീധരൻ എന്നിവർ സം സാരിച്ചു.