
മുഹമ്മ ജംഗ്ഷനിൽ അപകടങ്ങൾ തുടർകാഴ്ചയാകുന്നു.
രാത്രികാലങ്ങളിൽ മുഹമ്മ ജെട്ടി- എസ് എൽ പുരം റോഡിൽ കൂടി കടന്നുപോകുന്ന വാഹനങ്ങളിലുള്ളവർ സ്റ്റേറ്റ് ഹൈവേയുടെ ജംഗ്ഷൻ മനസ്സിലാക്കാത്തതിനാൽ ആണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതിൽ പ്രധാനം. വാഹനങ്ങളുടെ അമിത വേഗവും ഒരു കാരണമാണ്.
ജംഗ്ഷന് മുൻപായി ട്രാഫിക്ക് സിഗ്നൽ സ്ഥാപിക്കണമെന്ന ആവശ്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളക്കാണ്.
സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചും അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാം.
ഇനി അപകടങ്ങൾ ഉണ്ടായി ജീവനുകൾ പൊലിയാൻ അവസരങ്ങൾ സൃഷ്ടിക്കരുത്.