
മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രം ആശുപത്രിക്ക് വേണം അടിയന്തര പരിശോധന
» മതിയായ ഡോക്ടർമാരില്ല
» ഒപിയിൽ രാവിലെ 8 നും ഡോക്ടർമാരില്ല ഐപിയിൽ നഴ്സുമാരും ഇടയിൽ
‘5 ഡോക്ടർമാരും
» ആധുനിക ലാബ് 4 മണിക്കുശേഷം പ്രവർത്തിക്കില്ല » രാത്രിയിൽ ലാബ്, ഇസിജി സേവനമില്ല
► സിഎച്ച്സി ഓഫിസിന് സ്വന്തമായി വാഹനമില്ല
മുഹമ്മ കരപ്പുറത്തെ പ്രധാന സർക്കാർ ആശുപ്രതിയായ മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ താളം തെറ്റിയിട്ട് നാളുകളേ റെ. പതിറ്റാണ്ടുകൾക്ക് മുൻപ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് സാമൂഹികാരോഗ്യകേന്ദ്രമായി സർക്കാർ ഉയർത്തിയെങ്കിലും മതിയായ ഡോക്ടർമാരും അനു ബന്ധ ജീവനക്കാരുമില്ലാത്തതി നാൽ ആശുപ്രതി പ്രവർത്തനം കാര്യക്ഷമമല്ല. ദിവസേന അഞ്ഞുറോളം പേരെത്തുന്ന ഒപി യിൽ രാവിലെ 8 നും 9 നും ഇട യിൽ ഡോക്ടറുടെ സേവനമില്ല. കിടത്തി ചികിത്സയുള്ള ആശുപ തിയിൽ ആകെയുള്ളത് മെഡി ക്കൽ ഓഫിസറടക്കം 5 സ്ഥിരം ഡോക്ടർമാരും 5 സ്റ്റാഫ് നഴ്സു മാരും മാത്രം. 2 താൽക്കാലിക ഡോക്ടർമാർ മാത്രമാണ് രാത്രി സേവനത്തിനുള്ളത്. ഇവർ ജോ ലിയിലില്ലാത്തപ്പോൾ രോഗികൾ ദുരിതത്തിലാണ്. കുറഞ്ഞത് 8 സ്ഥിരം ഡോക്ടർമാരെങ്കിലും ഉണ്ടെങ്കിലേ ആശുപ്രതി പ്രവർ ത്തനം സുഗമമാകു.
സംസ്ഥാന സർക്കാർ ആശു പ്രതി അപ്ഗ്രേഡ് ചെയ്തതല്ലാ തെ സ്റ്റാഫ് പാറ്റേൺ ഇതുവരെ വർധിപ്പിച്ചിട്ടില്ല. ആശുപ്രതിയിൽ ഗൈനക്കോളജി, പീഡിയാട്രി ക്സ്, ഓർത്തോ തുടങ്ങിയ പ്രധാന വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരില്ലാത്തത് രോഗിക ളെ വലയ്ക്കുന്നുണ്ട്.
ആര്യാട് ബ്ലോക്ക് പഞ്ചായ ത്തിനാണ് ആശുപ്രതിയുടെ ഭര ണച്ചുമതല. ഒന്നാം നിലയിലെ വാർഡിലേക്കുള്ള ലിഫ്റ്റിന്റെ നിർമാണവും പൂർത്തിയായിട്ടില്ല. ആധുനിക ലാബ് ഉണ്ടെങ്കിലും വൈകിട്ട് 4നു ശേഷം പ്രവർത്തി ക്കില്ല. ഇസിജി സൗകര്യവും അതുപോലെതന്നെ. രാത്രിയിൽ ലാബ്, ഇസിജി സേവനം കിട്ടണ മെങ്കിൽ രോഗികൾക്ക് മറ്റിടങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. മരുന്ന് വിതരണത്തിനായി ഒരു സ്ഥിരം ഫാർമസിസ്റ്റും ഒരു താൽക്കാലിക സ്റ്റാഫും മാത്രമാ യതിനാൽ മരുന്നും കൃത്യസമയ ത്ത് ലഭിക്കുന്നില്ലെന്നാണ് രോഗി കളുടെ കൂട്ടിരിപ്പുകാർ പറയുന്നത്. ഡിജിറ്റൽ എക്സ്റേ സംവി ധാനവും ആശങ്കയിലാണ്.
അത്യാഹിത വിഭാഗത്തിലും ചികി ത്സ പരിമിതമാണ്. 5 പ്രാഥമികാ രോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്ത നങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന മുഹമ്മ സിഎച്ച്സി ഓഫിസി ന് സ്വന്തമായൊരു വാഹനം പോലുമില്ല. ഒരു വർഷത്തോളമായി ഫീൽഡ് പ്രവർത്തനങ്ങൾക്കായി സഞ്ചരിക്കാൻ ജീവനക്കാർ സ്വന്തമായി പണം മുടക്കി യാത്ര ചെയ്യേണ്ട സ്ഥിതിയാണ്.
മുഹമ്മയിലെയും പരിസര പ്രദേശ ങ്ങളിലെയും സാധാരണക്കാരായ ജനങ്ങളേറെ യും ചികിത്സ തേടിയെത്തുന്ന മുഹമ്മ സിഎച്ച്സിയുടെ സേവനം കുറ്റമറ്റതാക്കാനും വികസ നം ഉറപ്പുവരുത്താനും ആരോ ഗ്യവകുപ്പ് അധികൃതരും ജനപ്ര തിനിധികളും പരിശ്രമിക്കണം.
സാബു, നാട്ടുകാരൻ
സാമൂഹികാരോഗ്യകേന്ദ്ര ത്തിൽ പരമാവധി ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കും.
കെ.ഡി.മഹീധരൻ, പ്രസിഡന്റ്
ആര്യാട് ബ്ലോക്ക് പഞ്ചായത്ത്