റോഡ് തകർന്നു; ലോറികൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

മുഹമ്മ മണൽ ലോറികളുടെ നിരന്തര ഓട്ടം മൂലം റോഡ് തകർ ന്നെന്ന് ആരോപിച്ച് ലോറികൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേ ധം. വേമ്പനാട്ടുകായലിൽ നിന്ന് ഡ്രജ് ചെയ്തെടുക്കുന്ന ചെളി കലർന്ന മണൽ കയറ്റി പോകു ന്ന ലോറികളാണ് കണ്ണങ്കരയിൽ
തടഞ്ഞത്.
റോഡ് തകർന്ന് കാൽനടയാ ത പോലും അസാധ്യമായെന്ന് നാട്ടുകാർ പറയുന്നു. ഇതോടെ യാണ് ഇന്നലെ രാത്രി നാട്ടുകാർ 4 ടിപ്പർ ലോറികൾ തടഞ്ഞിട്ട് പ്രതിഷേധിച്ചത്. ഭാരവാഹന ങ്ങൾ തുടർച്ചയായി സഞ്ചരിക്കു ന്നതിനാൽ കണ്ണങ്കര റോഡിൽ കുഴികൾ വ്യാപകമായി. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോ ഡിൽ ചെളി നിറഞ്ഞു. 3 സ്കൂളു കൾ സ്ഥിതി ചെയ്യുന്ന പ്രദേശ
ത്തെ പ്രധാന റോഡിൽ കുട്ടികള ടക്കം ഏറെ ദുരിതമാണ് അനുഭ വിക്കുന്നതെന്ന് സമരക്കാർ പറഞ്ഞു.
റോഡ് തകർന്നതിനാൽ അപ കടങ്ങളും വർധിക്കുകയാണ്. അധികൃതർക്ക് പല തവണ പരാ തി നൽകിയിട്ടും ലോറികളുടെ മരണപാച്ചിലിനും മറ്റ് ദുരിതങ്ങൾ ക്കും പരിഹാരമായില്ലെന്നു നാട്ടു കാർ പറയുന്നു.
ദേശീയപാത ആറുവരി നിർമാ ണവുമായി ബന്ധപ്പെട്ട് ടൺ കണക്കിന് മണലാണ് ഇതുവഴി കൊണ്ടുപോകുന്നത്. വൈകിട്ട്
5ന് കുട്ടികളും സ്ത്രീകളും അട ക്കം ഒട്ടേറെപ്പേർ പങ്കെടുത്ത സമ രം മണിക്കൂറുകൾ നീണ്ടു. രാത്രി ഒൻപതോടെ റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കാം എന്ന് കരാറുകാർ നൽകിയ ഉറപ്പ് കണ ക്കിലെടുത്താണ് നാട്ടുകാർ സമ രം നിർത്തിയത്. പ്രശ്നത്തിന് ശാശ്വത പരിഹാരം അടിയന്തരമാ യി ഉണ്ടാകാത്ത പക്ഷം തുടർ ദി വസങ്ങളിൽ സമരം ശക്തമാക്കാ നാണ് നാട്ടുകാരുടെ തീരുമാനം.

Top