
വികസനസദസ്:മുഹമ്മയിൽ 325 പേർക്ക് ലൈഫായി
മുഹമ്മയിൽ ലൈഫ് ഭവനപദ്ധതി വഴി 325 പേർക്ക് വീട് പൂർത്തീകരിച്ചു നൽകിയതായി പ്രോഗ്രസ് റിപ്പോർട്ട്. വികസന സദസിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. സ്വയം തൊഴിൽ സംരംഭകർക്ക് ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു. മാലിന്യ സംസ്കരണത്തിന്റെ ഭാഗ മായി എം സി എഫ്, 60 മിനി എം സി എഫുകൾ, 986 വീടുകളിൽ ബയോ ബിൻ എന്നിവ സ്ഥാപി ച്ചു. പാലിയേറ്റീവ് കെയർ രംഗ ത്ത് 213 ഓളം കിടപ്പ് രോഗികൾക്ക് എല്ലാ മാസവും വീടുകളിൽ എത്തി പരിശോധന നടത്തി വേണ്ട ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നു.
അതിദാരിദ്ര്യ നിർമാർജന പദ്ധതി വഴി പഞ്ചായത്തിലെ 14 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി അതിദാരിദ്ര്യം ഇല്ലാ താക്കിയതായും ഡിജി കേരളം വഴി കണ്ടെത്തിയ മുഴുവൻ പഠി താക്കളുടെയും പരിശീലനം പൂർ ത്തീകരിച്ചതായും റിപ്പോർട്ട് വ്യ ക്തമാക്കി.
കെ-സ്മാർട്ട് ഹെൽപ്പ് ഡസ്ക്, ചി ത്രപ്രദർശനം, സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തി ന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശ നം, വിവിധ വ്യക്തികളെ ആദരി ക്കൽ, വികസന ചർച്ച എന്നിവ സദസ്സിന്റെ ഭാഗമായി നടന്നു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി വികസന സദ സ്സ് ഉദ്ഘാടനം ചെയ്തു. പഞ്ചായ ത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അധ്യ ക്ഷയായി. കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ ആദരവ് നടത്തി. റിസോഴ്സ് പേഴ്സൺ സി വി വിനോദ് കുമാർ സംസ്ഥാന സർക്കാരിന്റെ വിക സന ക്ഷേമ പ്രവർത്തനങ്ങളും
പഞ്ചായത്ത് സെക്രട്ടറി എം പി മഹീധരൻ പഞ്ചായത്തിന്റെ നേട്ടങ്ങളും അവ തരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യ ക്ഷൻ ജെ ജയലാലിന്റെ നേതൃ ത്വത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചാ യത്ത് അംഗം സിന്ധു രാജീവ്, ഗ്രാമ പഞ്ചായ വൈസ് പ്രസിഡന്റ് എൻ ടി റെജി, ഗ്രാമപ ഞ്ചായത്ത് സ്ഥിരംസമിതി അധ്യ ക്ഷരായ എം ചന്ദ്ര, സി ഡി വിശ്വ നാഥൻ, പി എൻ നസീമ,, സി ഡി എസ് ചെയർപേഴ്സൺ സേതുഭാ യ്, അസിസ്റ്റന്റ് സെക്രട്ടറി പി മേഘ നാഥൻ പരമേശ്വരൻ, സിപിഐ മണ്ഡലം സെക്രട്ടറി കെ ബി ബി മൽ റോയ് എന്നിവർ സംസാരിച്ചു.