സമാന്തര വിദ്യാഭ്യാസത്തിലൂടെ ആയിരങ്ങൾക്ക് അറിവ് പകർന്ന മുഹമ്മ മിനി കോളേജിൻ്റെ പ്രിൻസിപ്പാളായിരുന്ന ,മുഹമ്മ പതിനൊന്നാം വാർഡ് വെളിയിൽ ശശിധരൻ സാർ (മുഹമ്മ ശശിധരൻ ലേഖകൻ ജന്മഭൂമി ) അന്തരിച്ചു……..

മുഹമ്മയുടെ കഥാകാരനാണ് ഓർമ്മയായത്. മിനി ആർട്സ് ആന്റ് സയൻ കോളേജ് ഉടമയും പ്രിൻസിപ്പ ലും പ്രാദേശിക പത്രപ്രവർത്തകനുമായിരുന്ന മുഹമ്മ കാർമ്മൽപള്ളിക്ക് സമീപം വെളിയിൽ ശശിധരന്‌ ചെറുപ്പം മുതൽ തന്നെ വായനാ ശീലവും സാഹിത്യാഭിരുചിയും ഉണ്ടായിരുന്നു. മൂത്തസഹോദരനും കയർ ഫാക്ടറി തൊഴിലാളിയുമായിരുന്ന പരമേശ്വരൻ, വീട്ടിൽ വാങ്ങി സൂക്ഷിച്ചിരുന്ന പുസ്തകങ്ങളും വാരികളുമാണ് ശശിധരനിൽ വായനാഭിരുചി വളർത്തിയത്. കണ്ണർകാട് ദേശാഭിമാനി വായനശാലയും മുഹമ്മ എസ്.ഡി ഗ്രന്ഥശാലയും പിന്നീട് അതിന് വെള്ളവും വെളി ച്ചവുമായി.

കെ.പി.എം യു. പി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കഥകൾ എഴുതാൻ തുടങ്ങി. ചേർത്തല എസ്. എൻ കോളേജിലെ പഠന കാലത്ത് അവിടെ നടത്തിയ കഥാ, കവിതാ മത്സരത്തിൽ രണ്ടിനും ഒന്നാം സമ്മാനം നേടി. കേരള ക്രിസ്റ്റ്യൻ റൈറ്റേഴ്‌ഫെലോഷിപ്പ് കൊച്ചിയിൽ നടത്തിയ ചെറുകഥാ രചനാ മത്സരത്തി ൽ ഒന്നാം സ്ഥാനം ലഭിച്ചു.

തൊണ്ണൂറ്റിയൊന്ന് വയസുള്ള ചെറുപ്പക്കാരൻ, രക്തസാക്ഷി, എൻ്റെ നാടിന്റെ മുഖം,തവള, പാർവ്വതി, കറുത്ത ദൈവങ്ങൾ, നീതിമാനായ രാജാവ്, ഊട്ടിയിലെ തണുത്ത ദൈവങ്ങൾ തുടങ്ങി 200-ൽ അധികം കഥകളിലും ശിവഗിരി കുന്നിലെ വിശ്വമാനവൻ, വിഷു, തുടങ്ങിയക വിതകളിലും നിരവധിലേഖനങ്ങളിലും പൂത്തുഉലഞ്ഞു നിൽക്കുന്നതാണ് ശശിധരന്റെ രചനാലോകം. എന്നാൽ, ഇവയൊന്നും പുസ്തകമാക്കാൻ കഴിയാത്തതിന്റെ ദു:ഖത്തോടെയാണ് അക്ഷരങ്ങളുടെ ലോക ത്തുനിന്ന് മുഹമ്മ ശശിധരൻ യാത്രയായത്.

കടപ്പാട് : Sahajan V Dasan

Top