സിഎച്ച് സിയിലെ മിനി വാൻ കട്ടപ്പുറത്തായിട്ട് ഒരു വർഷം

മുഹമ്മ കരപ്പുറത്തെ പ്രധാന സർക്കാർ ആശുപ്രതിയായ മുഹ മ്മ സാമൂഹികാരോഗ്യ കേന്ദ്രത്തി ന് ആകെയുണ്ടായിരുന്ന മിനി വാൻ കട്ടപ്പുറത്ത് ആയിട്ട് ഒരു വർഷം പിന്നിട്ടു.
പകരം സംവിധാനം ഒരുക്കാത്ത തിനാൽ ആശുപ്രതിയുമായി ബന്ധപ്പെട്ട ഫീൽഡ് പ്രവർത്തന ങ്ങൾക്കും ഓഫിസ് സംബന്ധ മായ യാത്രകൾക്കും സ്വന്തം പോ ക്കറ്റിൽ നിന്നും പണം മുടക്കി ടാ ക്സി വാഹനങ്ങളിലോ തങ്ങളു ടെ വാഹനങ്ങളിലോ സഞ്ചരി ക്കേണ്ട ഗതികേടിലാണ് ആശുപ ത്രി ജീവനക്കാർ.
15 വർഷത്തിലധികം പഴക്കമു ള്ള വാഹനത്തിന്റെ ഫിറ്റ്നസ് അവസാനിച്ചതിനാൽ ആശുപ ത്രി വളപ്പിലെ ഷെഡിലേക്ക് മാറ്റി യിട്ടിരിക്കുകയാണ് മിനി വാൻ. ആശുപ്രതിയിൽ സ്ഥിരംഡവർ ഉണ്ടെങ്കിലും ഓടിക്കാൻ വാഹനങ്ങൾ ഇല്ലാത്ത തോടെ താൽക്കാലികമായി ഇദ്ദേ ഹത്തെ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ തണ്ണീർമുക്കം സിഎച്ച് സിയിലേക്ക് മാറ്റിയിരി ക്കുകയാണ്. ഇപ്പോൾ 108 ആം ബുലൻസിന്റെ സേവനം മാത്രമാ ണ് മുഹമ്മ ആശുപ്രതിയിലുള്ള ത്. ആര്യാട് ബ്ലോക്ക് പഞ്ചായ ത്തിനാണ് ആശുപ്രതിയുടെ ഭര ണച്ചുമതല. കടക്കരപ്പള്ളി, ചേർ ത്തല തെക്ക്, തണ്ണീർമുക്കം, കഞ്ഞിക്കുഴി, മാരാരിക്കുളം വട ക്ക് എന്നീ ഗവ. ആശുപത്രികൾ മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ ഉള്ള തിനാൽ ഇവയുടെ മേൽനോട്ട വും ദൈനംദിന കാര്യങ്ങളും മുഹ മ്മ ഓഫിസിന്റെ നിയന്ത്രണത്തി ലാണ് നടക്കുന്നത്. പുതിയ വാ ഹനം എത്രയും വേഗം അനുവദി ക്കണമെന്നാവശ്യപ്പെട്ട് ആശുപ ത്രി അധികൃതരും ബ്ലോക്ക് പഞ്ചായത്തും സർക്കാരിന് കത്ത് നൽകിയിട്ടും നടപടിയില്ല.
മുഹമ്മ സാമൂഹികാരോഗ്യകേന്ദ്രത്തിൽ കാലപ്പഴക്കത്തെ തുടർന്ന് ഷെഡിൽ മാറ്റിയിട്ട മിനി വാൻ

Top