CK Kunjikrishnan

ദേശീയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നേതാക്കന്മാര്‍ മുഹമ്മയില്‍ ഉണ്ടായിരുന്നു. ഇവരില്‍ പ്രമുഖനായിരുന്നു ചിലമ്പിശ്ശേരി തറവാട്ടിലെ പരേതനായ സി.കെ. കുഞ്ഞിക്കൃഷ്ണന്‍, മഹാത്മാഗാന്ധിയോടൊപ്പം 1924-ല്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തു.
വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തവരുടെ കണ്ണില്‍ സവര്‍ണ്ണരായ ഗുണ്ടകള്‍ ചുണ്ണാമ്പെഴുതുകയുണ്ടായി. അങ്ങനെ ഒരു കണ്ണു നഷ്ടപ്പെട്ടവരില്‍ ഒരാളാണ് സി.കെ. കുഞ്ഞിക്കൃഷ്ണന്‍,
ആര്യക്കര സ്‌ക്കൂള്‍, മുഹമ്മ കോപ്പറേറ്റീവ് സൊസൈറ്റി, മുഹമ്മ പി.എച്ച്.സി ആയുര്‍വേദ ഡിസ്‌പെന്‍സറി, മുഹമ്മ തണ്ണീര്‍മുക്കം റോഡ്, മുഹമ്മ ബോട്ടുജെട്ടി റോഡ്, പോലീസ് സ്റ്റേഷന്‍ എന്നിവ സ്ഥാപിക്കുന്നതില്‍ മുന്‍കൈ എടുത്തത് കുഞ്ഞിക്കൃഷ്ണനായിരുന്നു.

Top