
സുമനസ്സുകളുടെ കനിവുണ്ടെങ്കിൽ ഈ കുടുംബത്തിന് താങ്ങാകും
മത്സ്യവിൽപന നടത്തി കാൻസർ രോഗികളായ മാതാപിതാക്കളെ സംരക്ഷിച്ചു പോരുന്ന മാരാരിക്കുളം സ്വദേശി നിയായ പ്രീതയ്ക്ക് ഇരുട്ടടിയായി ഭർത്താവിന്റെ വാഹന അപകടവും. മാരാരിക്കുളം വടക്ക് പുതുക്കുളങ്ങര വേഡിയത്ത് വെളിയിൽ പ്രീതയാണ് കുടുംബം നിലനിർത്താൻ പരക്കം പായുന്ന ത്. മാതാപിതാക്കളായ പ്രണ യൻ (64) രാധ (63) എന്നിവർ കാൻസർ ബാധിച്ച് ചികിത്സയിലാണ്.
മൂന്നര വർഷം മുൻപാണ് മാതാവ് രാധയ്ക്ക് കാൻസർ കണ്ടെത്തിയത്. നിലവിൽ മാസ ത്തിൽ 2 തവണ തിരുവനന്തപു രം ആർസിസിയിൽ ചികിത്സ നടത്തി വരികയാണ്. 5 മാസം മുൻപാണ് പിതാവ് പ്രണയന് തൊണ്ട കാൻസർ ബാധി ച്ചത്. ശരീരത്തിലെ എല്ലാ ഭാഗ ങ്ങളിലും വ്യാപിച്ചതോടെ കിടപ്പി ലാണ്. മാതാവിന് രോഗം ബാധി ച്ചതോടെ വീടിന്റെ ഉത്തരവാദം പ്രീത ഏറ്റെടുക്കുകയായിരുന്നു. കണിച്ചുകുളങ്ങരയിൽ മീൻ തട്ട് നടത്തിയാണ് ചികിത്സാ ചെല വ് ഉൾപ്പെടെ കുടുംബം പോറ്റു ന്നത്. ഇരുചക്രവാഹനത്തിൽ കടപ്പുറത്ത് പോയി മീൻ എടു ത്താണ് വിൽപന. അർത്തുങ്കലി ലെ മാംസ വ്യാപാര സ്ഥാപന ത്തിൽ സഹായി ആയി ജോലി ചെയ്യുന്ന പ്രീതയുടെ ഭർത്താവ് പ്രസാദ് ഹൃദയ-കിഡ്നി രോഗ ത്തിന് ചികിത്സ നടത്തി വരിക യാണ്. ഇതിനിടെ 3 മാസം മുൻ പ് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. ബു ദ്ധിമുട്ടുകൾക്ക് താങ്ങായിരുന്ന ഭർത്താവ് കൂടി അവശനായ തോടെ കടുത്ത പ്രതിസന്ധിയി ലാണ് പ്രീത. ഇളയ സഹോദരി പ്രിയയുടെ വിവാഹത്തിനായി കിടപ്പാടം വിൽക്കേണ്ടി വന്നതി നാൽ സ്വന്തമായി കിടപ്പാടം ഇല്ലാതായി. പ്രിയ കുറച്ചു വർ ഷം മുൻപ് മരിക്കുകയും ചെയ്തു. ബന്ധുവിന്റെ സ്ഥല ത്ത് ഇടിഞ്ഞു വീഴാറായി ചോർ ന്നൊലിക്കുന്ന ഓടു മേഞ്ഞ ഒറ്റ മുറി ഷെഡിലാണ് താമസം. ഏത് നിമിഷവും നിലം പൊത്താ വുന്ന രീതിയിലാണ് വീടിന്റെ അവസ്ഥ. വിവിധയിടങ്ങളിൽ നിന്നും കടം വാങ്ങിയാണ് ഇപ്പോൾ ചികിത്സ നടത്തുന്നത്.
സുമനസ്സുകളുടെ സഹായമാണ് പ്രീതയ്ക്ക് ഇനി ഏക പ്രതീക്ഷ.
എസ്ബിഐ ചേർത്തല, അക്കൗണ്ട് നമ്പർ 67219730964,
ഐഎഫ്എസ് സി.എസ്.ബി
ഐഎൻ 0070081. ഫോൺ: 8594002559.

കാൻസർ ബാധിതരായ മാതാപിതാക്കൾക്കൊപ്പം പ്രീത.