Amrita A Pie

ന്യൂഡൽഹിയിൽ നടന്ന NCC യുടെ തൽ സൈനിക് ക്യാമ്പിൽ [TSC ] ൽ കേരള -ലക്ഷദ്വീപ് ടീമിന്റെ ഭാഗമായി പങ്കെടുത്ത് Health and Hygiene മത്സരത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കേഡറ്റുകളോട് മത്സരിച്ച് നാലാം സ്ഥാനം നേടിയ അമൃത എ പൈ യ്ക്ക് അഭിനന്ദനങ്ങൾ……..

മുഹമ്മ രാജ്ഭവനിൽ ശ്രീ അനിൽ ബി യുടെയും വിദ്യ യുടെയും മകളും ശ്രീ എം. ബാലചന്ദ്രപൈ യുടെ പേരക്കുട്ടിയുമായ അമൃത ആലപ്പുഴ SD കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയുമാണ്.

വിവിധ ഘട്ടങ്ങളിലായി നടത്തിയ ആറു ക്യാമ്പുകൾക്ക് ശേഷമാണ് അഖിലേന്ത്യാ മത്സരത്തിൽ പങ്കെടുക്കാൻ അമൃത യോഗ്യത നേടിയത്. കോഴിക്കോട് നടന്ന ഇന്റർ ഗ്രൂപ്പ്‌ മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ അമൃതയ്ക്ക് NCC യുടെ ഡയറക്ടർ ജനറൽ Lt. ജനറൽ ഗുർബീർപാൽ സിംഗിന്റെ കയ്യിൽ നിന്ന് നേരിട്ട് സമ്മാനം ഏറ്റുവാങ്ങാനും ഭാഗ്യമുണ്ടായി……..

Top