
Hamadh Esa

പതാക കാണിച്ചാൽ രാജ്യങ്ങളുടെ പേര് പറയുന്ന മണ്ണഞ്ചേരി സ്വദേശിയായ ആറു വയസ്സുകാരൻ ……..
രാജ്യങ്ങളുടെ പേരിനൊപ്പം തലസ്ഥാനവും എയർലൈൻസിന്റെ പേരും മനപാഠമാനമാണ് ഈ മിടുക്കന് ….
മണ്ണഞ്ചേരി കുന്നപ്പള്ളി പുള്ളനാട്ടു വെളിയിൽ നൗഫൽ നൗഷാദിന്റെയും തസ്ലീമയുടെയും മകനായ ഹമ്മദ് ഈസയാണ് ഓർമശക്തിയുടെയും കഠിനാദ്വാനത്തിന്റെയും കാര്യത്തിൽ ശ്രദ്ധേയനാകുന്നത്.ആറു വയസ്സിനുള്ളിൽ
101 രാജ്യങ്ങളുടെ പതാകയും പേരും തലസ്ഥാനവും ഹൃദ്യസ്തമാക്കി.
60 ഓളം രാജ്യങ്ങളുടെ എയർലൈൻസിന്റെ ഫ്ലാഗ് കാണിച്ചാൽ എയർലൈൻ പേരുകളും ഇവന് മനപാഠമാണ്……..
ഏഷ്യൻ രാജ്യങ്ങൾ, യൂറോപ്, ആഫ്രിക്കൻ രാജ്യങ്ങളായ ഉഗാണ്ട, സിംബാബ, ജമേക്ക, ലാറ്റിനമേരിക്കൻ, കിഴക്കൻ യൂറോപ്പ്,
സൈപറസ്, ഗ്വട്ടിമാല, പപ്പുയ, ന്യൂ കുനിയ, ലാവോസ്, സ്‌നേഗൾ, ഉഗാണ്ട, ഫിജി, ടർക്കുമെനിസ്ഥാൻ, ടാൻ സാനിയ, കെനിയ, ഇക്കഡോർ, സ്ലോവൊക്കിയ, ബൊളീവിയ, മസെഡോണിയ, വെനിസ്വല ജമൈക്ക, മാൾട്ട, കൊളംബിയ കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളും അതിന്റെ തലസ്ഥാന നഗരികളും പതാകകളും ഇവന് സ്വന്തം.ട്രാവൽ ടൂറിസം രംഗത്ത് ഇൻസൈറ്റ് വൊയാജെസ് എന്ന ട്രാവൽ കമ്പനി നടത്തുന്ന പിതാവ് നൗഫൽ നൗഷാദ് വിസ, ടിക്കറ്റ് ഉൾപ്പടെയുള്ള ജോലികൾ ചെയ്യുമ്പോൾ ഹമ്മദ് നോക്കിയിരിക്കും.ചെറുപ്പം മുതലേ അവ താല്പര്യത്തോടെ ശ്രദ്ധിക്കാൻ തുടങ്ങി.പിതാവിൽ നിന്ന് കാര്യങ്ങൾ ചോദിച്ച് അറിഞ്ഞു. മകന്റെ താല്പര്യം മനസിലാക്കിയ മാതാപിതാക്കൾ കൂടുതൽ കാര്യങ്ങൾ ക്രമത്തോടെ അവന് പകർന്നു നൽകി. അങ്ങനെയാണ് ഇവ സ്വായത്തമാക്കിയത്.പൊന്നാട് അൽഹിദായ പബ്ലിക് സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിയായ ഹമ്മദ് സ്കൂൾ കോൺവെക്കേഷൻ പരിപാടിയിൽ ആലപ്പുഴ ഡി.വൈ.എസ്. പി മധു ബാബുവിന്റെയും, സ്കൂൾ ചെയർമാൻ എ.മുഹമ്മദ് കുഞ്ഞിന്റെയും, മാനേജർ മുഹമ്മദ് ആസിഫ് അലിയുടെയും, പി.ടി.എയുടെയും അധ്യാപകരുടെയും സഹപാടികളുടെയും, ക്ഷണിക്കപ്പെട്ട അതിഥികളുടെയും സാന്നിധ്യത്തിൽ ഈ കഴിവ് ഭംഗിയായി അവതരിപ്പിച്ചു.ഏഷ്യ ബുക്സ് ഓഫ് റെക്കോർഡിൽ അവതരണം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.ഗ്ലോബിൽ നോക്കി വ്യത്യസ്ത രാജ്യങ്ങളുടെ പേര് പഠിക്കാനും അതിനെ കുറിച്ച് മനസിലാക്കാനും താല്പര്യം കാണിക്കുന്ന ഹമ്മദിന് സഞ്ചാരമാണ് ഏറെ ഇഷ്ടം. പൈലറ്റ് ആകാനാണ് ആഗ്രഹം
കടപ്പാട് : Ali Kunju Asan Asan
