
മുഹമ്മ ഗ്രാമ പഞ്ചായത്ത് 6-ാം വാർഡ് ഹൃദ്യം – 2025 ”വാർഡ് ഉത്സവം” സംഘടിപ്പിച്ചു

ഹൃദ്യം 2025 (30 -8 – 2025)
മുഹമ്മ : മുഹമ്മ ഗ്രാമ പഞ്ചായത്ത് 6-ാം വാർഡ് നേതൃത്വത്തിൽ മെറിറ്റ് ഇവൻ്റ് — ഹൃദ്യം – 2025 ”വാർഡ് ഉത്സവം” സംഘടിപ്പിച്ചു. മുൻ കൃഷി മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ജി സതീഷ് അദ്ധ്യക്ഷനായി.കേരള സ്റ്റേറ്റ് ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ മികച്ച വനിതാ ഡോക്ടർക്കുള്ള അവാർഡ് നേടിയ ഡോ ശശികല , യുവശാസ്ത്രജ്ഞൻ മുഹമ്മ ഋഷികേഷ് , വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികൾ എന്നിവരെ റിട്ട ജില്ലാ ജഡ്ജി ടി പി പ്രഭാഷ് ലാൽ ഉപഹാരം നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു പഠനോപകരണ വിതരണം നടത്തി. എൻ ടി റെജി , ഡി ഹർഷകുമാർ , അഡ്വ ലതീഷ് ബി ചന്ദ്രൻ , സി ഡി വിശ്വനാഥൻ , ജെ സലിമോൻ എന്നിവർ പ്രസംഗിച്ചു. കൺവീനർ ടി എം ഭാസി സ്വാഗതവും എ ഡി എസ് പ്രസിഡൻ്റ് സുലേഖ നന്ദിയും പറഞ്ഞു.


