Panchayath Ofiice Muhamma


തണ്ണീർമുക്കം തെക്ക് വില്ലേജിന്റെ പരിധിയിൽ വരുന്ന പഞ്ചായത്താണിത്. മുഹമ്മ ഗ്രാമപഞ്ചായത്ത് ഒരു എ ഗ്രേഡ് പഞ്ചായത്താണ്. 26.76 ചതുരശ്ര കിലോമീറ്റർ ആണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം. പഴയ കരപ്പുറം (ചേർത്തല) പ്രദേശത്തിന്റെ ഒരു ഭാഗമാണ് ഇന്നത്തെ മുഹമ്മ പഞ്ചായത്ത്.

1953-ല്‍ ആണ് മുഹമ്മ പഞ്ചായത്ത് രൂപം കൊണ്ടത്. ഒന്നാമത് പഞ്ചായത്തു ഭരണസമിതി 11-08-1953-ല്‍ നിലവില്‍ വന്നു. പ്രസിഡന്റ് പി.എസ്.ബാഹുലേയന്‍ ആയിരുന്നു.

മുഹമ്മ കയര്‍മാറ്റ്, ആന്റ് മാറ്റിംഗ്‌സ്, കക്ക സൊസെറ്റികള്‍, കോസ്റ്റല്‍ കോപ്പറേറ്റീവ് ട്രാൻസ്പോർട്ട് (സി സി ടി) എന്നീ സ്ഥാപനങ്ങള്‍ പി.എസ്സ്. ബാഹുലേയന്റെ ശ്രമഫലമായി ഉണ്ടായിട്ട് ഉള്ളവയാണ്. ആലപ്പുഴജില്ലയില്‍ സമ്പൂര്‍ണ്ണസാക്ഷരതാ പ്രഖ്യാപനം നടത്തിയത് മുഹമ്മ പഞ്ചായത്ത് ആയിരുന്നു.

1991-ലെ കനേഷുമാരി കണക്കു പ്രകാരം ജനസംഖ്യ 22128 ആണ്. പ്രാചീനകാലത്ത് ജനങ്ങള്‍ കൃഷി, മീന്‍പിടിത്തം, കൂലിപ്പണി, എിവയില്‍ ഏര്‍പ്പെട്ട് ജീവിതം നയിച്ചു പോന്നു. തെങ്ങുകൃഷിയ്ക്ക് ബാധിച്ച മാരക രോഗങ്ങളായ കാറ്റുവീഴ്ച, മണ്ഡരി, എന്നിവയും നെല്‍കൃഷിയ്ക്ക് വേണ്ടിവരുന്ന ഭീമമായ കൂലിച്ചെലവുകളും കര്‍ഷകരെ കൃഷിയില്‍ നിന്ന് പിന്തിരിപ്പിച്ചു. അങ്ങനെ ഈ കാര്‍ഷികരംഗം മുരടിച്ചുപോയി. ഇന്നത്തെ ജനസംഖ്യകണക്കനുസരിച്ച് പഞ്ചായത്തില്‍ കയര്‍ഫാക്ടറി തൊഴിലാളികള്‍ 40% മത്സ്യതൊഴിലാളികള്‍ 17%, കര്‍ഷകതൊഴിലാളികള്‍ 10%, കര്‍ഷകര്‍ 5%, കച്ചവടക്കാര്‍ 2%, നിര്‍മ്മാണതൊഴിലാളികള്‍ 5%, കൂലിതൊഴിലാളികള്‍ 8%, ഉദ്യോഗസ്ഥര്‍ 1%, തൊഴില്‍ രഹിതര്‍ 12%, എിങ്ങനെയാണ്.

അതിർത്തികൾ
കിഴക്ക് – വേമ്പനാട്ടുകായൽ
പടിഞ്ഞാറു് – കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ,
വടക്ക് – പുത്തനങ്ങാടി തോട്
തെക്ക് – മുടക്കനാം കുഴിതോട്

വാർഡുകൾ
മുഹമ്മ ഗ്രാമപഞ്ചായത്തിൽ 16 വാർഡുകളാണുള്ളത്

പൊതുവിവരങ്ങള്‍

ജില്ല : ആലപ്പുഴ
ബ്ളോക്ക് : കഞ്ഞിക്കുഴി
വിസ്തീര്‍ണ്ണം : 26.76
വാര്‍ഡുകളുടെ എണ്ണം : 16
ജനസംഖ്യ : 22128
പുരുഷന്‍മാര്‍ : 10755
സ്ത്രീകള്‍ : 11373
ജനസാന്ദ്രത : 827
സ്ത്രീ : പുരുഷ അനുപാതം : 1057
മൊത്തം സാക്ഷരത : 94
സാക്ഷരത (പുരുഷന്‍മാര്‍) : 98
സാക്ഷരത (സ്ത്രീകള്‍) : 91
Source : Census data 2001

ജീവനക്കാരുടെ വിവരങ്ങള്‍

നം പേര് പദവി സീറ്റ് കൈകാര്യം ചെയ്യുന്ന സെക്ഷന്‍
1 അംബിക എസ് – സെക്രട്ടറി
2 പി.സി സേവ്യര്‍ – അസി. സെക്രട്ടറി
3 ഹേമലത സി – ഹെഡ് ക്ലര്‍ക്ക്
4 അഫ്‌സð എം.എ – അക്കൗïന്റ് അഇ അക്കൗï്‌സ്
5 ആനന്ദവñി പി – സീനിയര്‍ ക്ലര്‍ക്ക് ആ2 ജനന-മരണ-വിവാഹ രജിസ്‌ട്രേഷന്‍, പരാതി, ലേലം, വാടക
6 രേഖ കെ.ആര്‍ – സീനിയര്‍ ക്ലര്‍ക്ക് ആ1 പദ്ധതി ആസൂത്രണം, തൊഴിലുറപ്പ്, വിവരാവകാശം, കാഷ്യര്‍, സുതാര്യ കേരളം, തെരുവ് വിളക്ക്
7 അംബിളി എസ് – സീനിയര്‍ ക്ലര്‍ക്ക് ആ3, ജീവനക്കാര്യം, കെട്ടിട പെര്‍മിറ്റ്, നമ്പറിംഗ്, ബിðഡിംഗ് ടാക്‌സ്, നിയമസഭാ ചോദ്യം, സ്യൂട്ട്
8 കെ.പി. മധുസൂദനന്‍ – ക്ലര്‍ക്ക് ഇ1 5,6, 7, 8, 16 വാര്‍ഡുകള്‍, ഫെയര്‍ കോപ്പി ഡെസ്പാച്ച്
9 വി.കെ. ഷീല – ക്ലര്‍ക്ക് ഇ4 1, 2, 4 വാര്‍ഡുകള്‍, ലൈസന്‍സ് , തൊഴിð രഹിത വേതനം, തൊഴിð നികുതി, പഞ്ചായത്ത് കമ്മറ്റി
10 അനിð വി. – ക്ലര്‍ക്ക് ഇ3 3, 12, 14 വാര്‍ഡുകള്‍, പെന്‍ഷന്‍, ആഡിറ്റ് , ലൈഫ് മിഷന്‍,
11 കെ.എ. നാസര്‍ – ക്ലര്‍ക്ക് ഇ2 9, 10, 11, 13, 15 വാര്‍ഡുകള്‍
12 സരിത പി.എസ.് – ഓഫീസ് അറ്റന്‍ഡന്റ്
13 സിജിമോള്‍ റ്റി.എസ് – ഓഫീസ് അറ്റന്‍ഡന്റ്
14 രാഹുð രഘുനാഥ് – ടെക്‌നിക്കð അസിസ്റ്റന്റ്
15 രാജമ്മ എസ്.എസ് പി.റ്റി.എസ

മുഹമ്മ പഞ്ചായത്ത് Local body Members 2024 Election Result 2024 Click Here

വാർഡ് 1. പി എൻ നസീമ (എൽഡിഎഫ്),

2. വി എം സുഗാന്ധി (യുഡിഎഫ്),

3. ബാബു (എൽഡിഎഫ്),

4. ബീന (എൽഡിഎഫ്),

5. കുഞ്ഞുമോൻ (യുഡിഎഫ്),

6. അംബിക (യുഡിഎഫ്),

7. കെ എസ് രാജേഷ് (എൽഡിഎഫ്),

8. മിനി ബിജു (എൽഡിഎഫ്),

9. രഞ്ജിനി (യുഡിഎഫ്),

10. ടി കെ മോഹൻദാസ് (എൽഡിഎഫ്),

11. സി ജെ നീതു (എൽഡിഎഫ്),

12. സുനി ഷാജി (എൽഡിഎഫ്),

13. ഷീല ഷാജി (സ്വതന്ത്ര),

14. ഉഷ ബോസ് (യുഡിഎഫ്),

15. അരുൺമോഹൻ (എൽഡിഎഫ്),

16. സ്വപ്ന ഷാബു (എൽഡിഎഫ്),

17. കെ ബി രതീഷ് (എൽഡിഎഫ്),

18. എൻ ആർ മോഹിത് (എൽഡിഎഫ്)


Top