
മുഹമ്മയുടെ സ്വന്തം പി എസ് ജെറിന് സ്നേഹാദരം..
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ ജേതാക്കളായ കൊച്ചിൻ ബ്ലൂടൈഗേഴ്സിനെ ഫൈനലിൽ വിജയത്തിലേക്ക് നയിച്ച മിന്നും താരമായ മുഹമ്മയുടെ സ്വന്തം പി എസ് ജെറിന് സ്നേഹാദരം.. ഒരു കായിക കുടുംബമാണ് ജെറിന്റെത്… ചേച്ചി സനിത ഹർഡിൽസിൽ നാഷണൽ ലെവൽ കളിച്ചിട്ടുള്ളയാളാണ്…
ജെറിന്റെ വസതിയിൽ കൂടിയ ചടങ്ങിൽ പ്രസിഡന്റ് VV അനിൽകുമാർ ഉപഹാരം സമർപ്പിച്ചു സെക്രട്ടറി കെ ആർ ബിജു സ്വാഗതം ആശംസിച്ചു. കമ്മറ്റി അംഗങ്ങളായ കെ ആർ അജിത്ത്, കെ ആർ സനൽകുമാർ, വനിതാ കമ്മറ്റി അംഗങ്ങൾ, ബാലവേദി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ലോക ക്രിക്കറ്റിൽ അജയ് ജഡേജയ്ക്കും, പ്രശാന്ത് പരമേശ്വരനും ശേഷം മുഹമ്മയുടെ പേര് ജെറിനിലൂടെ ലോക ക്രിക്കറ്റിൽ ഇടം നേടട്ടെ എന്ന് ആശംസിക്കുന്നു


