അനിത കൊലക്കേസ്
മരിച്ചെന്നു കരുതി അനിതയെ തള്ളിയത് പൂക്കൈതയാറ്റിൽ
ആലപ്പുഴ, പാലക്കാട് ആലത്തൂരി ലെ ഫാമിൽ ജോലിചെയ്തിരുന്ന പു ന്നപ്ര തെക്കേമഠം വീട്ടിൽ അനിത യെ 2021 ജൂലായ് ഒൻപതിന് കൈന കരിയിലേക്കു വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയത്. ആലപ്പുഴ കെ എസ്ആർടിസി സ്റ്റാൻഡിൽ വന്നിറ ങ്ങിയ അനിതയെ രജനിയുടെ കൈ നകരിയിലെ വീട്ടിലെത്തിച്ചു. കിടപ്പുമു റിയിൽവെച്ച് കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി. നിലവിളി പുറത്തു കേൾക്കാതിരിക്കാൻ രജനി വായും മൂക്കും അമർത്തിപ്പിടിച്ചു. ബോധം കെട്ട് അനിത മരിച്ചെന്നു കരുതി ഇരുവരും ചേർന്നു വള്ളത്തിൽ കയറ്റി പൂക്കൈതയാറ്റിൽ ഉപേ ക്ഷിച്ചു. മൃതദേഹം പിറ്റേന്ന് ആറ്റിൽ കണ്ടെത്തി.
ശരീരത്തിൽ 16 മുറിവുകളുണ്ടായി രുന്നു. തുടർന്ന് നെടുമുടി പോലീസ് പ്രതികളെ അറസ്റ്റു ചെയ്തു. 90 ദിവ സത്തിനുള്ളിൽ കുറ്റപത്രം സമർപ്പി ച്ചു. 82 സാക്ഷികളെ വിസ്തരിച്ചു.
പ്രതിയായ രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പിടിയിലായതു മുതൽ പ്രബീഷ് ജയിലിലാണ്.
കൊലചെയ്യപ്പെട്ടത് സ്നേഹവും കരുതലുമെന്ന് കോടതി
► കുടുംബം അനാഥമാകുമെന്നും മാ പ്പാക്കണമെന്നും ശിക്ഷയെക്കുറിച്ചു ള്ള വാദം നടക്കുമ്പോൾ ഒന്നാം പ്രതി പ്രബീഷ് കോടതിയോടു പറഞ്ഞു. എന്നാൽ, സ്നേഹവും കരുതലുമാണ് കൊലചെയ്യപ്പെട്ടതെന്ന് കോടതി വി ലയിരുത്തി.
അനിത ഗർഭിണിയാണെന്ന് രണ്ടു പ്രതികൾക്കും അറിയാമായിരുന്നു. ഗർഭസ്ഥശിശു പ്രബീഷിന്റേതാണ ന്ന് അറിയാമായിരുന്നിട്ടും കൊലപ്പെ ടുത്തി. അനിതയുടെ രണ്ടു കുട്ടികൾ ക്ക് അമ്മയില്ലാതാക്കി.
ഭാവഭേദങ്ങളൊന്നുമില്ലാതെയാ ണ് പ്രതി വിധി കേട്ടത്. അഡീഷണൽ ഗവ. പ്ലീഡർ എൻ.ബി. ഷാരി പ്രോസി ക്യൂഷനു വേണ്ടി ഹാജരായി. കേസ ന്വേഷിച്ച ഇൻസ്പെക്ടർ എ.വി. ബിജു വിനെ കോടതി അഭിനന്ദിച്ചു.
വഴിവിട്ട ബന്ധം….. ഒടുവിൽ അരുംകൊല
കുട്ടനാട് കൈനകരിയിലെ കൊലപാതകക്കേസിൽ തി ങ്കളാഴ്ച കോടതി വിധിപറഞ്ഞ പ്പോൾ നാലുവർഷം മുൻപു നടന്ന സംഭവത്തിന്റെ നടുക്ക ത്തിലാണ് നാട്ടുകാർ. വഴിവി ട്ട ബന്ധമാണ് അനിതയുടെ അരുംകൊലയിൽ കലാശിച്ച ത്. കായംകുളത്തെ ഫാമിൽ
ജോ ലി ചെയ്യു മ്പോഴാണ് അനിതയും പ്രബീഷും പരിച യപ്പെടുന്നത്. പിന്നീട് പ്രണയ മായി ബന്ധം വളർന്നപ്പോൾ ഭർത്താവും രണ്ടു മക്കളുമട ങ്ങിയ കുടുംബമുപേക്ഷിച്ച് പ്രബീഷിനൊപ്പം അനിത നാ ടുവിട്ടു. രണ്ടുവർഷത്തോളം കോഴിക്കോടും തൃശ്ശൂരും പാ ലക്കാട്ടും ഇരുവരും വിവാഹം കഴിക്കാതെ ഒന്നിച്ചു താമസി ച്ചു. ആലത്തൂരിലുള്ള ഒരു കൃഷിഫാമിലാണ് അനിത അവ സാനമായി ജോലി ചെയ്തിരു ന്നത്. ഇതിനിടെ അനിത ഗർ ഭിണിയായി. അനിതയുമായി ഒന്നിച്ചുക ഴിയുമ്പോൾത്തന്നെ പ്രബീഷ് കൈനകരിക്കാരിയായ രജനി യുമായും ബന്ധം പുലർത്തി യിരുന്നു. നേരത്തേ മറ്റൊരാ ളുമായി വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ രജ നിയും കുടുംബമുപേക്ഷിച്ചാ ണ് പ്രബീഷുമായി അടുത്ത ത്. അനിത ഗർഭിണിയായതോ ടെ പ്രബീഷ് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെ ട്ടു. ഇതോടെ രജനിയും പ്ര ബീഷും ചേർന്ന് അനിതയുടെ ഗർഭം അലസിപ്പിക്കാനും ഒഴി വാക്കാനുമുള്ള ശ്രമങ്ങൾ നട ത്തിയെങ്കിലും അനിത വിവാഹമെന്ന ആവശ്യത്തിൽത്തന്നെ ഉറച്ചുനിന്നു. രജനിയുമാ യി ബന്ധം പുലർത്തുന്നതിനു വിരോധമില്ല, പക്ഷേ, തന്നെ വിവാഹം കഴിക്കണമെന്നായി രുന്നു അനിതയുടെ ആവശ്യം. കൊന്നത് കൃത്യമായ പദ്ധതിയോടെ
►ഇതോടെ രജനിയും പ്രബീ ഷും ചേർന്ന് അനിതയെ കൊ ലപ്പെടുത്താൻ തീരുമാനിച്ചു. വിവാഹം കഴിക്കാമെന്നു വിശ്വ സിപ്പിച്ച് ആലത്തൂരിൽ നിന്ന് രജനിയുടെ കൈനകരിയിലെ വീട്ടിലേക്ക് അനിതയെ വിളി ച്ചുവരുത്തി. ആലപ്പുഴയിൽ വ ന്ന അനിതയെ പ്രബീഷ് ബൈ ക്കിൽ കൈനകരിയിലേക്കു ട്ടിക്കൊണ്ടുവന്നു. മൂവരും ചേർ ന്ന് ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ഇതിനിടെ അനിത യെ പ്രബീഷും രജനിയും ചേർ ന്ന് ശ്വാസം മുട്ടിക്കുകയും കഴു ത്ത് ഞെരിക്കുകയും ചെയ്തു.
ഇതോടെ അനിത അബോധാവസ്ഥയി ലായി. മരിച്ചെന്നു കരുതി ഇരുവരും ചേർന്ന് അനിതയെ ആറ്റിൽ തള്ളാൻ തീരുമാനിച്ചു. തുഴച്ചിൽ വശമില്ലാത്ത പ്രബീഷ് അനിതയെ വള്ളത്തിൽ കയറ്റിയപ്പോ ഴേക്കും വള്ളം മറിഞ്ഞു. തു ടർന്ന് അനിതയെ അവിടെ ത്തന്നെ ഉപേക്ഷിച്ച് ഇരുവരും വീട്ടിലേക്കുപോയി. ബോധര ഹിതയായ അനിത വെള്ളം ഉള്ളിൽച്ചെന്നു മരിച്ചു.
നിർണായകമായത് രണ്ടാം പ്രതിയുടെ അമ്മയുടെ മൊഴി
ആലപ്പുഴ ഗർഭിണിയായ അനിത വധക്കേസിൽ വഴിത്തിരിവായത് കേസിലെ രണ്ടാം പ്രതി രജനിയുടെ അമ്മ മീനാക്ഷി യുടെ മൊഴി. സത്യം തെളിയാൻ വേണ്ടി കേസിലെ ഏക ദൃക്സാ ക്ഷിയായ ഈ എഴുപതുകാരി പ്രതി സ്വന്തം മകളാണെന്ന പരിഗണന പോലും നൽകിയില്ല. 2021 ജൂലായ് മാസം 9-ാം തീയതി രാത്രി അനിത യ്ക്കു നേരേ ഒന്നാം പ്രതി പ്രബീഷും രണ്ടാം പ്രതി രജനിയും ആക്രമണം നടത്തിയപ്പോൾ പതിശ്ശേരി വീ ട്ടിൽ മീനാക്ഷിയും ഉണ്ടായിരുന്നു. വിവസ്ത്രയായി ബോധരഹിതയായി അനിത കിടന്നതു കണ്ടതായി മീനാ ക്ഷി മജിസ്ട്രേറ്റിനു മൊഴിനൽകിയി രുന്നു. ഇക്കാര്യം മീനാക്ഷി സെ ഷൻസ് കോടതിയിലും ആവർ ത്തിച്ചത് കേസിൽ നിർണായക തെളിവായി.
കൈനകരിക്കാർ സത്യത്തിനൊപ്പം
► കൊല്ലപ്പെട്ട അനിതയുടെ വീട് പുന്നപ്രയിലാണ്. എങ്കി ലും അനിതയ കൊന്നവർക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊ ടുക്കാൻ കൈനകരിക്കാർ ഒറ്റ ക്കെട്ടായി പ്രോസിക്യൂഷനൊ പ്പം നിന്നു. സാഹചര്യത്തെ ളിവുകളും ശാസ്ത്രീയ തെളി വുകളും നിർണായകമായ കേസിൽ കൈനകരിക്കാരുടെ മൊഴി പ്രോ സിക്യൂഷനു ഗുണം ചെയ്തു. അനിതയെ കെനകരിയിലെ തോട്ടു വാ ത്തല വീട്ടിൽ അവസാനമായി കണ്ടവ രെല്ലാം കോ ടതിയിൽ തെളിവു നൽ കി .
ണ്ടാം
പ്രതി രജനിയുടെ ബന്ധുക്കളും – നാട്ടുകാരുമാണ് ഇത്തരത്തിൽ
മൊഴി നൽകിയത്. അനിതയെ ആറ്റിൽക്കൊണ്ടു കളയാൻ ഉപ യോഗിച്ച ഫൈബർ വള്ളത്തിലും വള്ളം കെട്ടിയിട്ടിരുന്ന ജെട്ടിയിലും കണ്ടെത്തിയ ചോരപ്പാടുകളും മറ്റു തൊണ്ടിവസ്തുക്കളും തെളിവാക്കാൻ കൈനകരിക്കാർ സാക്ഷികളായി എത്തിയിരുന്നു.
വിധിയിൽ സംതൃപ്തനായി അനിതയുടെ അച്ഛൻ
വധശിക്ഷവിധിയിൽ സംതൃപ്തനാ ണെന്ന് അനിതയുടെ അച്ഛൻ പു ന്നപ്ര തെക്കേമഠം വീട്ടിൽ ശശിധ രൻ പറഞ്ഞു. വിധി കേൾക്കാൻ ശശിധരൻ കോടതിയിൽ എത്തിയി രുന്നു. അനിതയുടെ രണ്ടു മക്കൾ
ശശിധരനൊപ്പമാണ്. കോടതിവി ധിച്ച രണ്ടരലക്ഷം രൂപ നഷ്ടപരി ഹാരം ഇവർക്കു നൽകാനാണ് വി ധിയിൽ പറയുന്നത്. ശശിധരനൊ പ്പം മറ്റു ബന്ധുക്കളും കോടതിയിൽ എത്തിയിരുന്നു.
പഴുതടച്ച് അന്വേഷണം
► പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കാതെ പഴുതടച്ച അന്വേഷണം നടത്തിയ ഇൻസ്പെ ക്ടർ എ.വി ബിജുവിനെ വിധിന്യാ യത്തിൽ സെഷൻസ് ജഡ്ജി എം. ഷുഹൈബ് അഭിനന്ദിക്കുന്നുണ്ട്. കേസന്വേഷണത്തിൽ വലിയ പ്രയ ത്നം ബിജു എടുത്തതായി കോടതി നിരീക്ഷിച്ചു.
ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്തത് പിന്തുടർന്ന് പ്രതികളിലേക്ക്
കുട്ടനാട് പോസ്റ്റ്മോർട്ടത്തി ലെ സൂചനകളിൽനിന്ന് കൊ ലപാതക സൂചന നെടുമുടി പോലീസിന് കിട്ടിയിരുന്നു. തു ടർന്ന് അനിതയുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ പ്രബീഷിലേക്ക് പോലീസ് എത്തി. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നില മ്പൂരിലെ മേൽവി ലാസത്തിലായിരു ന്നു നമ്പർ. അവി ടത്തെ സ്റ്റേഷനു മായി ബന്ധപ്പെട്ട് അന്വേഷണം ആരം ഭിച്ചെങ്കിലും സംശ യങ്ങൾ പിന്നെയും ബാക്കിയായിരുന്നു. നമ്പർ ആലപ്പുഴയിലെ ടവർ ലൊക്കേ
ഷനിൽ തന്നെ കാണിച്ചിരുന്ന തുകൊണ്ട് പ്രതി ജില്ല വിട്ടിട്ടി ല്ലെന്ന് പോലീസ് കണക്കുക ട്ടി. പ്രതികൾ എവിടെയെന്ന വിവരം അപ്പോഴും ലഭിച്ചിരു ന്നില്ല. അങ്ങനെയാണ് പ്രബീ
ഷിന്റെ നമ്പറിൽനിന്ന് ഓൺ ലൈനായി ഭക്ഷണം ഓർഡർ ചെയ്തെന്ന വിവരം സൈബർ സെൽ വഴി പോലീസിന് ലഭിക്കുന്നത്.
മൊബൈൽ ഫോൺ ആലപ്പു ഴയിലെ ഒരു കടയിൽ വിറ്റെന്ന് മനസ്സിലാക്കി. ഇതിന് തൊട്ടു മുൻപ് മൊബൈലിൽനിന്ന് ഓൺലൈനായി ഭക്ഷണം ഓർ ഡർ ചെയ്തിരുന്നു. ഇതിൽ നിന്ന് മേൽവിലാസം മനസ്സിലാക്കി പോലീസ് എത്തിയപ്പോൾ രജി നിയുമൊത്ത് പ്രബീഷ് നാടുവി ടാൻ ശ്രമിക്കുകയായിരുന്നു. കുടുക്കിയത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന കൈനകരിയിലെ വീട്ടിൽ നിന്ന് ഇവരെ പിടിക്കുക യെ ന്ന താ യി രു ന്നു വെല്ലു വിളി. ആറിനോട് ചേർന്നു ള്ള വീട്ടിൽ നിന്ന് പോലീസ് വരുന്നെന്ന വിവരം ലഭിച്ചാൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതേറെയുണ്ടെന്ന് മനസ്സി ലാക്കി. പോലീസ് സംഘം വേ ഷപ്രച്ഛന്നരായി രജനിയുടെ വി ടിനോട് ചേർന്നുള്ള പരിസര ങ്ങളിൽ നിലയുറപ്പിച്ചു. മൂന്നു പേർ ആരോഗ്യ വകുപ്പ് ഉദ്യോ ഗസ്ഥരെന്ന വ്യാജേന രജനിയു ടെ വീട്ടിൽ എത്തി.
ആലപ്പുഴയിൽ ഛർദ്ദിയും വയറിളക്കവും പടരുന്നതിന്റെ ഭാഗമായി നടത്തിയ പരിശോ ധനയിൽ പ്രതികൾ ഭക്ഷണം വാങ്ങിയ ഹോട്ടലും പരിശോ ധിച്ചു. അവിടെ നിന്നുള്ള ഭക്ഷ ണം കഴിച്ച രണ്ട് പേർ ഗുരു തരാവസ്ഥയിൽ മെഡിക്കൽ കോളേജിലാണ്. അതുകൊണ്ട് എത്രയുംവേഗം തങ്ങളോടൊ പ്പം ആശുപത്രിയിൽ എത്തണ മെന്ന് ആവശ്യപ്പെട്ടു. ഇത് വി ശ്വസിച്ച പ്രബീഷ് രജനിയെയും ക്കൂടി ആശുപത്രിയിൽ എത്തി ക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഇരുവരെയും വാ ഹനത്തിൽ കയറ്റി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയാ യിരുന്നു.

