ആദ്യഘട്ട നിർമാണത്തിനു തുടക്കം ആലപ്പുഴ ഇനി ‘വാട്ടർ വണ്ടർലാൻഡ്
നിർമാണം സ്വദേശ് ദർശൻ 2.0 പദ്ധതിക്കു കീഴിൽ “ആലപ്പുഴ-എ ഗ്ലോ ബൽ വാട്ടർ വണ്ടർലാൻഡ്’ പദ്ധ തിയുടെ ആദ്യഘട്ട നിർമാണത്തി നു തുടക്കമായി. ആലപ്പുഴ ബീച്ച്, കനാൽ തീരങ്ങൾ, രാജ്യാന്തര ക്രൂസ് ടെർമിനൽ എന്നിവയെ ഉന്നത നിലവാരത്തിലേക്ക് ഉയർ ത്തുന്നതിനുള്ള പ്രവർത്തനങ്ങ ളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടു ന്നത്. സ്വദേശ് ദർശൻ 2.0 പദ്ധ തിക്കു കീഴിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 93.177 കോടി രൂപ ഫണ്ട് വിനിയോഗിച്ചാണ് നിർമാണം.
ആദ്യഘട്ട നിർമാണ പ്രവർത്ത നങ്ങളുടെ ഭാഗമായി വെള്ളാപ്പ ള്ളി- ശവക്കോട്ട കനാലിന്റെ വശ ങ്ങൾ കെട്ടുന്ന ജോലികളും കാ നൽ ആഴംകൂട്ടൽ നടപടികളുമാ ണ് ആരംഭിച്ചത്. ബീച്ച് ഭാഗത്തെ സർവേ നടപടികൾ പൂർത്തീകരി ച്ചിട്ടുണ്ട്. പൈലിങ് പ്രവൃത്തികൾ ഉടൻ ആരംഭിക്കും. പുന്നമട ഫി നിഷിങ് പോയിന്റിലെ നിർമാണ പ്രവൃത്തികൾക്കുള്ള ഭാരപരി ശോധനയും പൈലിങ്ങിനു വേണ്ടിയുള്ള നടപടികളും തുടങ്ങി. ടൂറിസം വകുപ്പിന്റെ മേൽനോട്ട ത്തിൽ കേരള ടൂറിസം ഇൻഫ്രാ സ്ട്രക്ചർ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് ആണ് പദ്ധതി റിപ്പോർട്ട് തയാറാക്കിയത്.
ആലപ്പുഴ ബീച്ചിന് 24.45 കോടി രൂപ
ആലപ്പുഴ ബീച്ചിനെ രാജ്യാ ന്തര നിലവാരത്തിലേക്ക് ഉയർ ത്താനായി 24.45 കോടി രൂപയാ ണ് പദ്ധതിയിൽ വകയിരുത്തിയി ട്ടുള്ളത്. ഇരിപ്പിടങ്ങൾ, നടപ്പാത കൾ, ദീപാലങ്കാരങ്ങൾ, ലാൻഡ് സ്കേപ്പിങ്, പാർക്കിങ് മൈതാ നം, പ്രദർശന വേദികൾ, കോ സ്റ്റ് ഗാർഡ് സ്റ്റേഷനുകൾ, കാ യിക വേദികൾ, സിസിടിവികൾ, മാലിന്യ സംസ്കരണ സംവിധാ നം എന്നിവയെല്ലാം ഇതിൽ ഉൾ പ്പെടുന്നുണ്ട്.
കനാലുകളുടെ കരകൾ നവീ കരിക്കുന്നതിന് 37 കോടി രൂപ യാണ് നീക്കിവച്ചിരിക്കുന്നത്. നട പ്പാതകൾ, ഇരിപ്പിടങ്ങൾ, ദീപാല ങ്കാരങ്ങൾ, പ്ലാസകൾ, ബോട്ട് ഡോക്കുകൾ, കഫേ, ബോട്ട് ജെട്ടി വികസനം, പൊതുജന ങ്ങൾക്കായി അടിസ്ഥാന സൗ കര്യങ്ങൾ ഒരുക്കൽ, ശുചിമുറി കൾ എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങൾ. പുന്നമട ഫിനിഷിങ് പോയി ന്റിലെ ബോട്ട് ടെർമിനലിൽ 8.5 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ഉൾപ്പെടു ത്തിയിരിക്കുന്നത്.

