ആലപ്പുഴയിലെ ആദ്യ അഡ്വഞ്ചർ ടൂറിസം പാർക്ക് കലവൂരിൽ തുറന്നു

ജില്ലയിലെ ആദ്യത്തെ അഡ്വഞ്ചർ ടൂറിസം പാർക്ക് കല വൂരിൽ പ്രവർത്തനം ആരംഭിച്ചു. ഗ്രാമീണ സൗന്ദര്യം നിലനിർത്തി ക്കൊണ്ട് സിപിഐ സംസ്ഥാന കൗൺസിലംഗം ജി കൃഷ്ണപ്രസാ ദിന്റെ ഉടമസ്ഥതയിലാണ് കുളമാ ക്കിൽ അഡ്വഞ്ചർ ടൂറിസം പാർ ക്ക് യാഥാർഥ്യമായത്. വിദേശീ യരും സ്വദേശീയരുമായ സഞ്ചാ രികൾക്ക് വേറിട്ട അനുഭവം പക രുന്നതിനായി പ്രകൃതിക്കിണങ്ങിയ രീതിയിലാണ് തീരദേശ ഗ്രാമ ത്തിൽ പാർക്ക് ഒരുക്കിയിരിക്കുന്നത്. പ്രസിദ്ധ തെന്നിന്ത്യൻ സിനിമാ താരം പ്രകാശ് രാജ് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം നിർവ ഹിച്ചു. സിപിഐ ദേശീയ കൗൺ സിൽ അംഗം ടി ജെ ആഞ്ചലോ സ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്ര സാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് കെ ഡി മഹീന്ദ്രൻ, ഡിവൈ എസ്പി മധുബാബു, പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത, ജി കൃഷ്ണപ്രസാദ്, സീതമ്മ, പി എസ് സന്തോഷ് കുമാർ, ആസിഫ് റഹിം തുടങ്ങിയവർ പങ്കെടുത്തു. 48 മീറ്റർ ഉയരമുള്ള ഗ്ലാസ് ബ്രി ഡ്ജ്, 80 മീറ്റർ നീളമുള്ള റോപ് സൈക്കിളിങ്, 140 മീറ്റർ സിപ് ലൈൻ എന്നിവയാണ് പാർക്കിലെ പ്രധാന സാഹസിക ആകർ ഷണങ്ങൾ. ഒട്ടക സവാരി, കുതിര സവാരി, ഫിഷ് സ്പാ എന്നിവയും ഇവിടെയുണ്ട്. കൂടാതെ, വിദേശ ഇനം പക്ഷികളുടെ വിശാലമായ പക്ഷിസങ്കേതവും പാർക്കിലുണ്ട്. മക്കവോ, സൽഹണ്ടൂർ, ആഫ്രി
ക്കൻ ഗ്രേ പാരറ്റ്, ഒട്ടകപക്ഷി, അരയന്നം, എമു തുടങ്ങിയ പക്ഷി കളെ സങ്കേതത്തിൽ കയറി ഓമ നിക്കാനും അവസരമുണ്ട്. ആന കളെയും അവയുടെ ദിനചര്യകളും അടുത്തുകാണാനുള്ള സൗകര്യവും പാർക്കിൽ ഒരുക്കിയിട്ടുണ്ട്.

Top