ആലപ്പുഴയ്ക്ക് മാത്രം മതിയോ ഈ അവഗണന? 5 വർഷമായിട്ടും അനങ്ങാതെ കെഎസ്ആർടിസി മൊബിലിറ്റി ഹബ്!

ആലപ്പുഴയുടെ ഗതാഗത മുഖച്ഛായ മാറ്റുമെന്ന് പ്രഖ്യാപിച്ച് 2021 ഫെബ്രുവരി 17-ന് തറക്കല്ലിട്ട കെഎസ്ആർടിസി മൊബിലിറ്റി ഹബ്ബ് പദ്ധതി ഇന്നും എങ്ങുമെത്തിയിട്ടില്ല. 5 വർഷങ്ങൾ പിന്നിടുമ്പോഴും അധികൃതരുടെ അനാസ്ഥയ്ക്ക് നടുവിൽ നിൽക്കുകയാണ് ആലപ്പുഴയിലെ യാത്രക്കാർ. ആലപ്പുഴയ്ക്ക് ശേഷം പ്രഖ്യാപിച്ച പല പദ്ധതികളും ഇതിനകം യാഥാർത്ഥ്യമാവുകയോ നിർമ്മാണം തുടങ്ങുകയോ ചെയ്തു.

എന്നാൽ ആലപ്പുഴയിലോ?

പൈതൃക കമ്മീഷന്റെ അനുമതിയില്ല, ഡിസൈൻ മാറ്റം, ടെൻഡർ നടപടികൾക്ക് സാങ്കേതിക സമിതിയില്ല… കാരണങ്ങൾ പലതാണ്. ഇതിനിടയിൽ നിലവിലുള്ള ബസ് സ്റ്റാൻഡ് ഏതു നിമിഷവും നിലംപൊത്താറായ അവസ്ഥയിലാണ്. താൽക്കാലിക സ്റ്റാൻഡിനായി വളവനാട്ട് ഏറ്റെടുത്ത സ്ഥലമാകട്ടെ കാടുപിടിച്ചു കിടക്കുന്നു.

യാത്രക്കാരുടെ ജീവൻ വെച്ച് കളിക്കരുത്. കിഫ്‌ബി (KIIFB) യുടെയും ഗതാഗത വകുപ്പിന്റെയും അടിയന്തര ഇടപെടൽ ഉണ്ടായേ തീരൂ. ഡിസൈൻ അംഗീകരിച്ച് ടെൻഡർ നടപടികൾ വേഗത്തിലാക്കി മൊബിലിറ്റി ഹബ്ബിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

Top