ഇടുങ്ങി വീർപ്പുമുട്ടി മുഹമ്മ ജംഗ്ഷൻ

മുഹമ്മ : സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന മുഹമ്മ ജംഗ്ഷനി ൽ അപകടം തുടർക്കഥയായി. വാഹന ഗതാഗതവും കാൽന ട യാത്രയും ഒരുപോലെ ദുരിത ത്തിലാണിവിടെ മുഹമ്മ ജം ഗ്ഷനിൽ നിന്ന് തെക്ക് ഭാഗത്തേക്കും വടക്കു ഭാഗത്തേക്കും
റോഡിന്എട്ട് മീറ്ററിലധികം വീ തിയും ഇരുഭാഗങ്ങളിലും രണ്ടുമീ റ്ററിലധികം സ്ഥലവും ഉണ്ട്. എ ന്നാൽ ജംഗ്ഷനിൽ റോഡിന് ആറ് മീറ്റർ വീതി പോലും ഇല്ല. ടകാൽ നട യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും സഞ്ചരിക്കാൻ ഇടവുമില്ല. ജംഗ്ഷന് കിഴക്കുള്ള ബസ് സ്റ്റാൻഡിലേക്കു കെ.എസ്.ആ ർ.ടി.സിബസുകളും സ്വകാര്യബ സുകളും ജംഗ്ഷനിലൂടെയാണ് കടന്നു പോകുന്നത്. കൂടാതെ മു ഹമ്മബോട്ട്ജെട്ടിയിലേക്ക്പോ കുന്ന വാഹനങ്ങളുടെ തിരക്കുമു ണ്ട്. വലിയ വാഹനങ്ങൾ ജം ഗ്ഷനിൽ നിന്ന് കിഴക്കോട്ട് തി രിക്കാൻ എറെ പണിപ്പെടേണ്ടി വരും. ഈ ജംഗ്ഷനിലൂടെയാണ് ദേശീയപാത 66 ലേക്ക് കണ്ടെയ്നനർ അടക്കമുള്ള ഹെവി വാഹനങ്ങളും കടന്നു പോകുന്ന ത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും കയർ കമ്പനികളും സമീപത്ത് ഉള്ളതിനാൽ ജംഗ്ഷനിൽ എപ്പോഴും തിരക്കോട് തിരക്കാണ്.

അപകടം തുടർക്കഥ

ചെറുതും വലുതുമായ ധാരാളം അപകടങ്ങളാണ് ഇവിടെയു ണ്ടായത്. നിരവധി പേർക്ക് പ രിക്കേൽക്കുകയും ചെയ്തു

ബുധനാഴ്ചയും ഇവിടെ വിദ്യാ ർത്ഥിനി സഞ്ചരിച്ച സൈക്കി ളിൽ സ്കൂട്ടർ ഇടിച്ച് അപകടം ഉണ്ടായി.

അപകടങ്ങൾ വർദ്ധിച്ചപ്പോൾ മുഹമ്മ പഞ്ചായത്ത് ജംഗ്ഷ ന് ഇരുവശത്തുമായി സോളാർ ബ്ലിങ്കിംഗ് ലൈറ്റുകൾ സ്ഥാപിച്ചതാണ് കൈക്കൊണ്ട് ഏക
നടപടി

കാൽനടയാത്രക്കാർ ജംഗ്ഷനി റോമുറിച്ചുകടക്കാൻ കുറച്ചൊന്നുമല്ല കഷ്ടപ്പെടുന്നത്

ആലപ്പുഴ – മധുര റോഡിന്റെ വികസനം നടക്കു ന്നതിനു മുമ്പേ മുഹമ്മ ജം ഗ്ഷൻ വികസനം അനിവാര്യമാണ്


Top