കഞ്ഞിക്കുഴി പഞ്ചായത്ത് 12-ാം വാർഡിൽ പുത്തന മ്പലം – ലുദർ റോഡരികിൽ കഞ്ഞിക്കുഴി മൃഗാശുപത്രി ക്ക് എതിർവശം അപകടഭീ ഷണിയായി നിൽക്കുന്ന ആൽമരം.

ആൽമരം വെട്ടാതെ അധികൃതർ

പന്തലിക്കുന്നത് അപകടഭീതി

പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ


മുഹമ്മ പുറമ്പോക്ക് സ്ഥ ലത്തെ ആൽമരം അപകട ഭീഷ ണിയായിട്ടും വെട്ടിമാറ്റാൻ പഞ്ചായത്ത് അധികൃതർ നടപ ടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കഞ്ഞിക്കുഴി
പഞ്ചായത്ത് 12-ാം വാർഡിൽ പുത്തനമ്പലം-ലൂദർ റോഡരി കിൽ കെട്ടിടത്തിന്റെ ഭിത്തി യിൽ നിന്ന് വളർന്ന് പന്തലിച്ചു നിൽക്കുന്ന ആൽമരമാണ് അപ കടഭീഷണി ഉയർത്തുന്നത്. റോഡിലൂടെ സഞ്ചരിക്കുന്ന വാ ഹനങ്ങൾക്കും കാൽനടയാത്ര ക്കാർക്കും പുറമേ വീടുകളും കെട്ടിടങ്ങളും കെഎസ്ഇബിയു ടെ ട്രാൻസ്ഫോമറും ആൽമര ത്തിന്റെ സമീപത്തുണ്ട്. ശക്ത മായ കാറ്റും മഴയും ഉണ്ടാകു മ്പോൾ നാട്ടുകാർ ആശങ്കയിലാ ണ്. ആൽമരത്തിന്റെ വേരുകൾ
അടുത്ത പുരയിടങ്ങളിലേക്ക് വ്യാപിക്കുന്നു. ആൽമരം വെട്ടി നീക്കാൻ അധികൃതർ കാട്ടുന്ന അലംഭാവത്തിനെതിരെ പ്രതി ഷേധ സമരത്തിന് തയാറെടു ക്കുകയാണ് നാട്ടുകാർ. ആൽമ രം മുറിച്ചു മാറ്റേണ്ടതിന്റെ പ്രാ ധാന്യം വർഷങ്ങളായി രേഖാമു ലം പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയെടു ക്കാൻ പഞ്ചായത്ത് അധികൃ തർ തയാറായിട്ടില്ലെന്ന് വാർഡ് അംഗം കെ.എസ്.സുരേഷ് ആരോപിച്ചു. അതേസമയം ആൽമരം വെട്ടി നീക്കാൻ ശ്രമം നടത്തിയിരുന്നെന്നും ചില സാ ങ്കേതിക കാരണം മൂലമാണ് പ്രശ്നപരിഹാരം വൈകുന്ന തെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സന്തോഷ്കു മാർ പറഞ്ഞു.

Top