കഞ്ഞിക്കുഴിയിൽ കൃഷിമുറ്റം പദ്ധതി ആരംഭിച്ചു
കഞ്ഞിക്കുഴിയുടെ കാർഷികമേ ഖലയിലെ അഭിമാനപദ്ധതിയായ “കൃഷിമുറ്റം’ പച്ചക്കറിത്തൈകളു ടെ വിതരണണം ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. പാവൽ, പടവലം, പീ ച്ചിൽ, വെണ്ട, പയർ, കുറ്റിപ്പയർ എന്നിവയുടെ മൂന്നരലക്ഷം തൈകളാണ് സൗജന്യമായി വീട്ടു മുറ്റങ്ങളിലേക്ക് നൽകുന്നത്.
14-ാം വാർഡിലെ മാധവമന്ദി രം രാജുവിന്റെ കൃഷിയിടത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ്കുമാർ അധ്യക്ഷനായി.
സ്ഥിരംസമിതി അധ്യക്ഷൻ ആർ അശ്വിൻ സ്വാഗതവും വൈസ്പ്രസിഡന്റ് ലജിത തില കൻ നന്ദിയും പറഞ്ഞു.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമി തി അധ്യക്ഷൻ എസ് രാധാകൃഷ് ണൻ, വിജയശ്രീ സുനിൽ, രവി പാ ലത്തിങ്കൽ, സ്ഥിരംസമിതി അധ്യ കരായ ജി മുരളി, വിജിമോൾ, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക് ടർ ഷൈജ, പഞ്ചായത്ത് അംഗങ്ങ ളായ പി മുരളി, വി സായ, ഹണി മോൾ, സുമാദേവി, എൻ പി സജി, പി അക്ബർ, സജിത ബൈജു, എ
രാജം, രജനി, പി ടി ശശിധരൻ, പി എസ് ശ്രീലത, കൃഷി ഓഫീസർ റോസ്മി ജോർജ്, കർമസേന കൺവീനർ ജി ഉദയപ്പൻ എന്നിവർ സംസാരിച്ചു.
19 വാർഡിലെയും പ്രത്യേകം തയ്യാറാക്കിയ തൈ ഉൽപ്പാദന യു ണിറ്റിലെ കുടുംബശ്രീ അംഗങ്ങൾ ക്കൊപ്പം ജനപ്രതിനിധികളും ചേർന്ന് നടത്തിയ പ്രവർത്തനങ്ങ
ളുടെ ഫലമാണ് കൃഷിമുറ്റം പദ്ധ തി. തുടർദിവസങ്ങളിൽ വാർഡു കളിൽ അയൽക്കൂട്ടങ്ങളുടെ നേതൃ ത്വത്തിൽ തൈകൾ നൽകിത്തുട
ങ്ങും. ജനകീയാസൂത്രണ പദ്ധതി യിൽ ഉൾപ്പെടുത്തി അഞ്ചരല ക്ഷം രൂപയാണ് പദ്ധതിക്കായി
പഞ്ചായത്ത് ചെലവഴിക്കുന്നത്.
കഞ്ഞിക്കുഴിയുടെ കാർഷിക മേഖലയിലെ അഭിമാന പദ്ധതിയായ ‘കൃഷിമുറ്റം’ പച്ചക്കറിത്തൈകളുടെ വിതരണം മുൻമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്യുന്നു

