കാർ തടഞ്ഞ് കവർച്ച; 2 പേർ പിടിയിൽ

ആലപ്പുഴ നഗരത്തിൽ കാർയാത്രികനെ തടഞ്ഞ് പണം ആവശ്യപ്പെടുക യും സ്വർണമാല പൊട്ടിച്ചെടുക്കു കയും ചെയ്ത സംഭവത്തിൽ പ്രതികൾ പിടിയിൽ.
മണ്ണഞ്ചേരി പഞ്ചായത്ത് ഒക്കലയിൽ വീട്ടിൽ ഉദീഷ് (26),
ആര്യാട് പഞ്ചായ ത്തിൽ പുതുവൽ വടക്കേവെളി വീട്ടിൽ രാജീവ് (41)
എന്നിവരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴം രാത്രി ആലപ്പുഴ വൈഎംസിഎ ജങ്ഷ നിലാണ് സംഭവം, ടൗണിൽ സാ ധനങ്ങൾ വാങ്ങാനെത്തിയ സ്റ്റേഡിയം വാർഡിൽ സുനിൽകു മാറിനെയാണ് ആക്രമിച്ചത്. കാർ തടഞ്ഞ് ആവശ്യപ്പെട്ട പണം നൽ കാത്തതിനാൽ സ്വർണമാല പൊ ട്ടിച്ചെടുക്കുകയായിരുന്നു. 7000 രൂപ നൽകിയതോടെ പ്രതികൾ മാല തിരികെനല്കി. ഇരുവരും സമാനമായ കേസുകളിൽ ജയി വാസത്തിന് പുറത്തിറങ്ങിയവ രാണ്. ഉദീഷ് കാപ്പകേസിലും പ്രതിയാണെന്ന് നോർത്ത് എസ്എച്ച്ഒ എം കെ രാജേഷ് പറഞ്ഞു. ഇരുവരെയും റിമാൻഡ് ചെയ്തു.

Top