കിഴങ്ങുവർഗ വിത്തിനങ്ങൾ വിതരണംചെയ്തു

മുഹമ്മ പഞ്ചായത്ത് ജനകീയാസൂത്രണ ത്തിന്റെ ഭാഗമായി കൃഷിഭവൻ ത ലത്തിൽ നടപ്പിലാക്കുന്ന കിഴ ങ്ങുവർഗ കൃഷി പ്രോത്സാഹന പദ്ധതി പഞ്ചായത്ത് വൈസ്പ്ര സിഡന്റ് പി എൻ നസീമ ഉദ്ഘാ ടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ എൻ ആർ മോഹിത് അധ്യക്ഷനായി.
കർഷകനായ ജവഹറിന് ചേന, ചേമ്പ് എന്നിവയുടെ വി ത്തും ജൈവവളവും നൽകി യാണ് വിതരണം ആരംഭിച്ചത്. 540 ഗുണഭോക്താക്കൾക്ക് വി ത്തിനും വളത്തിനുമായി 35,4000 രൂപയാണ് വകയിരു ത്തിയിട്ടുള്ളത്.
സ്ഥിരംസമിതി അധ്യക്ഷൻ എൻ ബാബു, പഞ്ചായത്തംഗങ്ങ ളായ ബീന അനിൽകുമാർ, ടി കു ഞ്ഞുമോൻ, കൃഷി ഓഫീസർ പി എം കൃഷ്ണ, കൃഷി അസിസ്റ്റന്റ് ഗി രീഷ് എന്നിവർ സംസാരിച്ചു.
മുഹമ്മ പഞ്ചായത്ത് കിഴങ്ങുവർഗ കൃഷിപ്രോത്സാഹനം പദ്ധതിയിൽ
വൈസ്പ്രസിഡന്റ് പി എൻ നസീമ നടീൽവസ്തുക്കൾ വിതരണം ചെയ്യുന്നു

Top