കുടുംബശ്രീ ജില്ലാ മിഷന്റെ വയോജനസംഗമം പാതിരാമണൽ ദ്വീപിൽ
മുഹമ്മ കുടുംബശ്രീ ജില്ലാ മിഷന്റെയും ആര്യാട് ബ്ലോക്കിന്റെയും നേതൃത്വത്തിൽ അഞ്ചിന് പാതിരാമണൽ ദ്വീപിൽ വയോജന സംഗമം നടത്തും. ഓർമകളുടെ മധുരം പങ്കിടാനാണ് പ്രകൃതിരമണീയമായ പാതി രാമണൽ ദ്വീപിൽ വയോജനങ്ങൾ ഒത്തുകൂടുന്നത്.
150 ഓളം വയോജനങ്ങൾ സംഗമത്തിൽ പങ്കെടുക്കും. ദ്വീപ് സന്ദർശനം, കലാകായിക പരിപാടികൾ, വയോജനസംഗമം എന്നിവ ഉണ്ടാകും. സിഡിഎസ് ചെയർപേഴ്സൻ സേതു ഭായിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനം ചെയ്യും.
പാതിരാമണൽ സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങിയതോടെ ടൂറിസ്റ്റുകളുടെ എണ്ണം വർധിക്കുന്നുണ്ട്. മന്ത്രി ഗണേഷ് കുമാർ മുൻകൈ എടുത്താണ് വികസന പദ്ധതി നടപ്പാക്കിയത്. നാടൻ കലാരൂപങ്ങ ളുടെ അവതരണം, നാടൻ കരകൗശല വസ്തുക്കളുടെ നിർമാണം, നാടൻ ഭക്ഷണം എന്നിങ്ങനെയുള്ള വിഭവങ്ങൾ ഒരുക്കിയാണ് സഞ്ചാരികളെ ദ്വീപിലേക്ക് ആകർഷിക്കുന്നത്. വിദേശ മാതൃകയിൽ നിർമിച്ച ആംഫി തിയറ്ററിലാണ് നാടൻ കലാരൂപങ്ങളുടെ അവതരണം.
പൊതു പരിപാടികളും ബിസിനസ് മീറ്റുകളും നടത്താൻ പാതിരാമണൽ അനുയോജ്യ സ്ഥലമെന്ന കാഴ്ചപ്പാട് സമൂഹത്തിൽ വളരുന്നുണ്ട്. പ്രകൃതിയോട് ഇണങ്ങിയും കാഴ്ചകളിൽ മയങ്ങിയും പരിപാടികൾ നട ത്താമെന്നതാണ് മുഖ്യ ആകർഷണം. വയോജന സംഗമത്തിന് ഇരട്ടിമധുരം പകരുക എന്ന ലക്ഷ്യത്തോടെയാണ് ദ്വീപിൽ പരിപാടി സംഘടിപ്പിക്കുന്നത്. ദ്വീപ് കാണാനെത്തുന്ന സഞ്ചാരികൾക്കും സംഗമം ഇമ്പ മൂറുന്ന കാഴ്ചയാകും.
മുഹമ്മ ബോട്ടുജെട്ടിയിൽനിന്നും കുമരകത്തുനിന്നും ടൂറിസ്റ്റുകൾ ദ്വീപിൽ എത്തുന്നുണ്ട്. ദ്വീപിന്റെ മുഖ്യപ്രവേശന കവാടമായ കായിപ്പുറം ബോട്ടുജെട്ടിയിൽനിന്നു ദ്വീപിലേക്ക് ജലയാനങ്ങൾ കിട്ടും. ജലഗതാഗ തവകുപ്പിന്റെ എ സി ബോട്ടുകളായ സീ കുട്ടനാട്, വേഗാ ബോട്ടുകൾ നിറയെ യാത്രക്കാരുമായാണ് ദിവസവും ദ്വീപിലെത്തുന്നത്.
സോളാർ ലാംപുകൾ സ്ഥ ാപിച്ചിട്ടുള്ളതിനാൽ രാത്രിയും ദ്വീപിൽ തങ്ങാൻ കഴിയും. ദ്വീപിലെ വികസന പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സിസിടിവി കാമറകൾ അടിയന്തരമായി സ്ഥാപിക്കേണ്ടതുണ്ട്.

