കുട്ടികളുടെ മത്സ്യകൃഷി വിളവെടുത്തു

കഞ്ഞിക്കുഴി ചാരമംഗലം ഡിവി ഗവ. എച്ച് എസ്എസിലെ വിദ്യാർഥികളു ടെ മത്സ്യകൃഷി വിളവെടുത്തു. സ്കൂൾ അങ്കണത്തിൽ പ്രത്യേ കം തയ്യാറാക്കിയ സിമന്റ് ടാ ങ്കിലാണ് സിലോപ്പിയും, നാ ടൻ കാരിയും വരാലും വളർ ത്തി പരിരക്ഷിച്ചത്. ഉച്ചഭക്ഷണ അവശിഷ്ടമാണ് മത്സ്യങ്ങൾക്ക് തീറ്റയായി നൽ കിയത്.
വിളവെടുപ്പ് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രശ്മി, പ്രഥമാധ്യാപിക മിനി, പിടിഎ ഭാരവാഹി ബിജിത്ത്, അധ്യാ പകരായ സിനി പൊന്നപ്പൻ, നിഷ, സുനിതമ്മ, അമ്പിളി മോൾ, കർമസേന കൺവീനർ ജി ഉദയപ്പൻ എന്നിവർ സം സാരിച്ചു. പതിനഞ്ചുപേരടങ്ങിയ കുട്ടികളുടെ ടീമാണ് മീ നവളർത്തലിന് മേൽനോട്ടം നൽകിയത്. മൽസ്യങ്ങൾ ക്കൊപ്പം നെല്ലും പച്ചക്കറിക ളും സ്കൂൾ വളപ്പിൽ നല്ലനില യിൽ പരിപാലിക്കുന്നുണ്ട്.


ചാരമംഗലം ഡിവി ഗവ. എച്ച്എസ്എസിലെ വിദ്യാർഥികൾ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം സന്തോഷ്കുമാർ ഉദ്ഘാടനംചെയ്യുന്നു

Top