കൊച്ചനാകുളങ്ങര റസിഡന്റ്സ് അസോ. സൗജന്യ മെഡിക്കൽ ക്യാംപ്
മുഹമ്മ കൊച്ചനാകുളങ്ങര റസിഡന്റ്സ് അസോസിയേഷ ന്റെ നേതൃത്വത്തിൽ ചാരമംഗലം ഇന്ദീവരത്തിൽ പ്രഫ.സോമൻ പി ള്ളയുടെ ഒന്നാം ചരമവാർഷിക ത്തോടനുബന്ധിച്ച് കുടുംബാംഗങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡി ക്കൽ ക്യാംപ് ലക്ഷ്മിദേവി സോ മൻപിള്ള ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എൻ.സുധാകര പണിക്കർ അധ്യ ക്ഷത വഹിച്ചു. മുഹമ്മ പഞ്ചായ ത്ത് പ്രസിഡന്റ് അരുൺ മോഹൻ, വാർഡ് അംഗങ്ങളായ എം. ആർ.മോഹിത്ത്, ടി.കുഞ്ഞു മോൻ, ചാരമംഗലം സംസ്കൃത ഹൈസ്കൂൾ പ്രധാനാധ്യാപിക ജെ.ഷീല, അസോസിയേഷൻ സെക്രട്ടറി ശ്യാമളാംഗൻ നായർ, വൈസ് പ്രസിഡന്റ് സി.ആർ.ബി ജു, സുധീർ രാഘവൻമ്പിൽ, മധുസൂദനൻ നായർ തൈപ്പറ എന്നിവർ പ്രസംഗിച്ചു.
ഡോ.എസ്.ജയകൃഷ്ണൻ, ഡോ.എസ്. രാജ് കൃഷ്ണൻ, ഡോ.എം.ആർ രശ്മി, ഡോ. മാനസ കൃഷ്ണ
എന്നിവർ ക്യാംപ് നയിച്ചു.

