ചുവരെഴുതുന്ന തിരക്കിലാണ് ഗൗരി നന്ദന

ചുവരെഴുത്തിന്റെ തിരക്കിലാ ണ് ബിരുദവിദ്യാർഥിനി ഗൗരി നന്ദന. ആലപ്പുഴ നിയോജകമ ണ്ഡലം എൽഡിഎഫ് സ്ഥാനാ ർഥി പി പി ചിത്തരഞ്ജന്റെ തെര ഞ്ഞെടുപ്പ് പ്രചാരണത്തിനായി 68-ാം ബൂത്തിൽ ഇതുവരെ അഞ്ച് ചുവരുകൾ ഗൗരി നന്ദന എഴുതി.
ആലപ്പുഴ എസ് ഡി കോളേ ജ് ബി എ ഹിസ്റ്ററി മൂന്നാം വർഷ വിദ്യാർഥിനിയായ ഗൗരി കോളേജ് സമയം കഴിഞ്ഞാണ് ചുവരെഴുതുന്നത്. പരീക്ഷസമ യത്ത് പഠനത്തിനും സമയം കണ്ടെത്തും. ചിത്ര രചനയും എഴുത്തും സ്വയം പഠിച്ചതാണ്. എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രചാരണ രംഗങ്ങളിൽ സജീവ മാണ്. ബൂത്ത് സെക്രട്ടറിയും മത്സ്യതൊഴിലാളി ഫെഡറേ ഷൻ സംസ്ഥാന കമ്മിറ്റി അംഗ വുമായ വടക്കനാര്യാട് “അഭിനന്ദനം’ വീട്ടിൽ എം ഷാനവാസി ന്റെയും വിലഞ്ചിതയുടെയും മകളാണ് ഗൗരി നന്ദന.

Top