ടൂറിസത്തിന്റെ മഴവില്ലഴകുമായി കഞ്ഞിക്കുഴി പഞ്ചായത്ത്

February 18, 2026
മുഹമ്മ പൂക്കളുടെ വർണമഴ പെയ്യുന്ന പഞ്ചായത്താണ് കഞ്ഞിക്കുഴി. സിനിമാ ഗാനരംഗങ്ങളിൽ കാണുന്ന പൂപ്പാടങ്ങൾ പോലെയാണ് ഓണക്കാലത്ത് കഞ്ഞിക്കുഴിയിലെ പൂപ്പാടങ്ങൾ പൂത്തുലയുന്നത്. പൂ പ്പാടങ്ങളാൽ അണിഞ്ഞൊരുങ്ങിയ ഗ്രാമങ്ങൾ തേടി വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകൾ എത്താറുണ്ട്. പൂക്കൾ വിറ്റുകിട്ടുന്ന പണത്തിനു പുറമേ പൂപ്പാടങ്ങൾ തേടിയെത്തുന്ന വിനോദസഞ്ചാരികളി ൽനിന്നും ചെറിയൊരു ഫീസും കർഷകർ ഈടാക്കാറുണ്ട്.
അത്തം മുതൽ 10 നാൾ ആലപ്പുഴയിലും സമീപ ജില്ലകളിലും പൂക്കളമിടുന്നവർ കൂടുതലും ആശ്രയിക്കുന്നത് കഞ്ഞിക്കുഴിയിൽനിന്നുള്ള പൂക്കളാണ്. ഏക്കറു കണക്കിന് പാടശേഖരങ്ങളിലാണ് പൂകൃഷി നട ക്കുന്നത്. കഞ്ഞിക്കുഴി പയർ കണ്ടുപിടിച്ച ശുഭകേശൻ, സുനിൽ, സാനു, സുജിത്ത്, അമ്പിളി, ആശാ സൈജു തുടങ്ങിയ കർഷകരാണ് പൂകൃഷിയിൽ മികവ് തെളിയിക്കുന്നത്. സൂര്യകാന്തി, ചെണ്ടുമല്ലി തുട ങ്ങിയവയാണ് കൂടുതലും കൃഷി ചെയ്യുന്നത്.
ഫാം ടൂറിസമാണ് കഞ്ഞിക്കുഴിയിൽ നടപ്പാക്കുന്നത്. കഞ്ഞിക്കുഴി പഞ്ചായത്ത് പച്ചക്കറി കൃഷിക്ക് പേരുകേട്ട പഞ്ചായത്തായതിനാൽ ഫാം ടൂറിസത്തിന് ഏറെ സാധ്യതയുണ്ട്. വിനോദസഞ്ചാരികൾക്ക് കർഷ കനൊപ്പം താമസിക്കാൻ സൗകര്യമുണ്ടാകും. പരമ്പരാഗത കൃഷിരീതികൾ കണ്ടുപഠിക്കാനും ഇഷ്ടപ്പെട്ട കാർഷിക വിളകൾ പറിച്ചെടുത്ത് ഫാമിൽ തന്നെ പാചകം ചെയ്ത് കഴിക്കാനും കഴിയുന്നത് വിനോദസ ഞ്ചാരികൾക്ക് ഹരം പകരും.
നാടൻ കള്ളിന്റെ ഉത്പാദനരീതി കണ്ട് മനസിലാക്കാൻ സൗകര്യമുണ്ടാകും. കയർ വ്യവസായവുമായി ബന്ധപ്പെട്ട പരമ്പരാഗത തൊഴിലിടങ്ങൾ, കാലിമേയ്ക്കൽ എന്നിവ വിനോദ സഞ്ചാരികൾക്ക് കൗതുക കാ ഴ്ചയാകും. തൊണ്ടു തല്ലുന്നവർ, തൊണ്ട് ആലിക്കുന്ന മില്ലുകൾ, കയർ നെയ്ത്തുശാലകൾ, ഫാക്ടറികൾ എന്നിവ ടൂറിസ്റ്റുകൾക്ക് ഹരം പകരും.
എഎസ് കനാൽ സൗന്ദര്യവത്കരിച്ച് ഫാം ടൂറിസത്തിന് കരുത്തുപകരും. താമരകൃഷി ആരംഭിച്ചും കുട്ടികളുടെ വിനോദോപാധികൾ സജ്ജമാക്കിയും പെഡൽ ബോട്ട് സൗകര്യം ഏർപ്പെടുത്തിയും കനാൽ ആക ർഷകമാക്കും. കടലോര, കായലോര മേഖലകളിലെ റിസോർട്ടുകളിൽ എത്തുന്നവരെ ഗ്രാമ കാഴ്ചകളിലേക്ക് ആകർഷിക്കുമെന്ന് കഞ്ഞിക്കുഴി പഞ്ചായത്ത് ഭാരവാഹികൾ പറയുന്നു.
ജലഗതാഗതത്തെ ടൂറിസവുമായി ബന്ധപ്പെടുത്തി മന്ത്രി ഗണേഷ് കുമാർ മുൻകൈ എടുത്ത് നടപ്പാക്കുന്ന കുട്ടനാട് പാക്കേജിന്റെ ഭാഗമായുള്ള വികസന പദ്ധതിളുടെ ഉദ്ഘാടനം 20ന് പാതിരാമണൽ ദ്വീപിൽ നടക്കും. ആലപ്പുഴയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് എസി ബോട്ടുളാണ് മന്ത്രി സജ്ജമാക്കിയിട്ടുള്ളത്. സീ കുട്ടനാട്, വേഗാ ബോട്ടുകൾ നിറയെ സഞ്ചാരികളുമായാണ് ദിവസവും പാതിരാമണൽ ദ്വീപിൽ എത്തുന്നത്.
പൗരാണികതയുടെ മധുരം പകർന്ന് നൽകാൻ മേൽക്കൂര ഇല്ലാത്തതും പുല്ലുമേഞ്ഞതുമായ ആംഫി തിയറ്ററാണ് ദ്വീപിൽ നിർമിച്ചിട്ടുള്ളത്. ഗ്രീക്ക്, റോമൻ വാസ്തുവിദ്യ അനുസരിച്ചാണ് ആംഫി തിയറ്റർ നിർ മിച്ചിട്ടുള്ളത്. കച്ചേരികൾ, നാടകങ്ങൾ, വില്ലടിച്ചാംപാട്ടു പോലുള്ള നാടൻ കലാരൂപങ്ങൾ എന്നിവയാണ് തിയറ്ററിൽ അവതരിപ്പിക്കുക.
എ.എം. ആരിഫ് എംപി ഫണ്ടിൽപ്പെടുത്തി നിർമിച്ച കുട്ടികളുടെ പാർക്ക്, മുഹമ്മ പഞ്ചായത്ത് ഏർപ്പെടുത്തിയ ഭക്ഷണശാലകൾ, വള്ളിയൂഞ്ഞാലുകൾ, ഏറുമാടങ്ങൾ എന്നിങ്ങനെയുള്ള വിനോദോപാധികൾ ക്ക് പുറമെയാണ് മന്ത്രി ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന വികസന പദ്ധതികൾ. 20ന് രാവിലെ 11ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി. പ്രസാദും പങ്കെടുക്കും.
പാതിരാമണൽ ഫെസ്റ്റ് ഇത്തവണ വൈകുന്നതിലും ജനരോഷമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ ഫെസ്റ്റിൽ വൻ ജനപങ്കാളിത്തം ഉണ്ടായത് സമീപ പഞ്ചായത്തുകൾക്ക് പ്രചോദനമായിരുന്നു. പാതിരാമ ണൽ ഫെസ്റ്റിന്റെ വിജയത്തെത്തുടർന്ന് നടത്തിയ തണ്ണീർമുക്കം ഫെസ്റ്റും വൻ വിജയമായി. ഇതിന്റെ ചുവട് പിടിച്ചാണ് വെച്ചൂർ പഞ്ചായത്തും ഫെസ്റ്റ് നടത്തിയത്. ജില്ലയുടെ ടൂറിസം വികസനത്തിന് മഴവില്ലഴക് പകർന്ന ഫെസ്റ്റ് നടത്തുന്നതിൽ കാലതാമസം പാടില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.

Top