ഡ്രോൺ ഉപയോഗിച്ച് കീടനാശിനി പ്രിയങ്കരമാകുന്നു
പണവും സമയവും ലാഭിക്കാം
കുട്ടനാട്ടിലെ കർഷകർ ക്ക് ആശ്വാസം പകർന്ന് ഡ്രോൺ ഉപയോഗിച്ച് കീടനാശിനി തളിക്കൽ വ്യാപകമാകുന്നു. മൂന്നുതരത്തിലുള്ള പ്രയോജനമാണു കർഷകർക്കു ലഭിക്കുന്നത്. സാമ്പ ത്തികലാഭം, സമയലാഭം, നെൽ ച്ചെടികൾ ചവിട്ടി നശിപ്പിക്കുന്ന തു വഴിയുള്ള നഷ്ടം ഒഴിവാക്കൽ എന്നിവയാണ്. പത്തുലിറ്റർ കീട നാശിനി വഹിക്കാൻ ശേഷിയു ള്ളതാണ് നിലവിൽ ഉപയോഗി ക്കുന്ന ഡ്രോണുകൾ. ഒരേക്കർ നെൽക്കൃഷിക്ക് പത്തു ലിറ്ററാ ണ് ആവശ്യമായിവരുന്നത്. ഇത്ത വണ കുട്ടനാട്ടിലെ നിരവധി പാട ശേഖരങ്ങളിൽ ഡ്രോൺ ഉപയോ ഗിച്ച് കീടനാശിനി തളിച്ചിരുന്നു. കുറഞ്ഞത് 20 ഏക്കർ വേണം
ഒരു പ്രദേശത്ത് എത്തി ഡ്രോൺ പ്രവർത്തിപ്പിക്കാൻ ചു രുങ്ങിയത് 20 ഏക്കർ കൃഷിയിട മെങ്കിലും ഉണ്ടായിരിക്കണമെന്നു മാത്രമാണ് വ്യവസ്ഥ. പത്തേക്ക റിൽ തൊഴിലാളികളെ ഉപയോ ഗിച്ച് കീടനാശിനി തളിക്കണമെ ങ്കിൽ മൂന്നു തൊഴിലാളികൾക്ക് ചുരുങ്ങിയത് രണ്ടുദിവസമെങ്കി ലും വേണം.
ഏക്കറിന് 500 രൂപ ലാഭം
ഏക്കറിന് 1,100 രൂപയാണ്
മരുന്നു തളിക്കുന്നതിനുള്ള കൂലി. ഡ്രോൺ ഉപയോഗിച്ചാൽ ഏക്ക റിന് 500 രൂപ എന്നനിലയിൽ കൃ ഷിച്ചെലവ് ഇതുവഴി കുറയ്ക്കാൻ കഴിയുമെന്നും കർഷകർ പറയു ന്നു. ഓരോ പാടശേഖരങ്ങളിലും തൊഴിലാളിക്ഷാമം രൂക്ഷമായിരി ക്കേ നാമമാത്ര തൊഴിലാളികളെ മാത്രമേ ഈ പ്രവൃത്തിക്കു ലഭി ക്കാറുള്ളൂ. പാടശേഖരങ്ങളിൽ നിശ്ചിത ദിവസങ്ങൾക്കുള്ളിൽ ഇത്തരം പ്രവൃത്തികൾ ചെയ്യണം എന്നിരിക്കേ കർഷകർ ഏറെ മാനസിക സമ്മർദത്തിൽ ആകാ റുണ്ട്. ഇതിനൊരു പരിഹാരമാ ണ് ഡ്രോൺ എന്ന് കർഷകർ പറയുന്നു.
അളവ് കൃത്യമാക്കാം
ഒരേക്കർ കീടനാശിനി പ്ര യോഗിക്കുന്നതിനു 600 രൂപ യാണ് വാടക. തളിക്കുന്ന തിന് കൃഷിയിടത്തിന്റെ അതി രുകൾ ഡ്രോൺ റിമോട്ടിൽ ക്രമീകരിച്ചാൽ ഒരേ അളവിൽ കൃ ത്യമായ സ്ഥലങ്ങളിൽ നിരതെ റ്റാതെ ഉപയോഗം നടക്കും. ബാ റ്ററി വഴിയാണ് ഇവയുടെ പ്രവർ ത്തനം. ഒന്നിലധികം ബാറ്ററികളും അവ റീച്ചാർജ് ചെയ്യുന്നതിന് ജന റേറ്റർ സംവിധാനവുമുള്ള വാഹ നത്തിലാണ് സംഘം എത്തുന്നത്.
സമയവും ലാഭിക്കാം
കീട നാശിനിയുമായി ഡ്രോൺ പറന്നുയർന്നാൽ ഒരേക്കർ കീടനാശിനി തളിക്കുന്നതിന് മൂന്നു മിനിറ്റ് മുതൽ അ ഞ്ചു മിനിറ്റ് വ രെ യാണ് ആ വ ശ്യ മാ യി സമയം. ഒരു മണിക്കൂർ കൊ ണ്ട് പത്തേക്കറിലധികം കീടനാ ശിനി തളിക്കാൻ കഴിയുന്നത് കർഷകരെ സംബന്ധിച്ച് വൻ സമയലാഭമാണ്.
മുപ്പായിക്കേരി മുട്ടുംപാട് പാടശേഖരത്തിൽ മരുന്നു തളിക്കുന്നതിനായി ഡ്രോണിൽ കീടനാശിനി നിറയ്ക്കുന്നു

