പാഠം ഒന്ന് പാടത്തേക്ക്…
മുഹമ്മ: സ്വന്തം കൃഷിയിടത്തിൽ നിന്ന് കൃഷി പാഠങ്ങൾ പഠിച്ച് മു ഹമ്മ എ.ബി വിലാസം സ്കൂൾ വി ദ്യാർഥികൾ. പാഠപുസ്തകതാളു കളിൽ കണ്ട് പരിചയിച്ച പച്ചക്ക റികളും നെല്ലുമൊക്കെ ഇവരു ടെ കുട്ടിത്തോട്ടത്തിൽ വിളഞ്ഞു തുടങ്ങി. ഇപ്പോൾ 50 സെന്റിലാ ണ് കൃഷി തുടങ്ങിയിട്ടുള്ളത്. വി ദ്യാലയ മുറ്റത്ത് പാടം ഒരുക്കി ഉ മ’ നെല്ലാണ് കൃഷി ചെയ്യുന്നത്. കൂടെ മത്സ്യക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചിട്ടുണ്ട്.
വെണ്ട, പച്ചമുളക്, പടവലം, ചീര, മാരാരിക്കുളം വഴുതന തു ടങ്ങിയവ ജൈവവളം ഉപയോഗിച്ചാണ് കൃഷിചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ വിളവെടുത്ത ചീരയും ഒന്നിടവിട്ട ദിവസങ്ങളിൽ എടു ക്കുന്ന വെണ്ടക്കയും കുട്ടികളുടെ ഉച്ചഭക്ഷണാവശ്യത്തിനായി നൽ കുന്നു. ലോക നാട്ടറിവ് ദിനത്തി ലാണ് നടീൽ ഉത്സവം സംഘടിപ്പി ച്ചത്. വീട്ടാവശ്യങ്ങൾക്ക് പ്രയോജ നപ്പെടുന്ന വാമന എന്ന കുറിയ യിനം പടവലമാണ് കൃഷിചെയ്യു ന്നത്. രാജകുടുംബങ്ങളിലേക്ക് കയറ്റി അയച്ചിരുന്ന മാരാരിക്കു ളം വഴുതനയുടെ പ്രാധാന്യം കു ട്ടികളെ പഠിപ്പിക്കും.
ഇപ്പോൾ കോളിഫ്ലവർ, കാ ബേജ് എന്നിവയും കൃഷി ചെയ്യു ന്നുണ്ട്. അടുത്ത ദിവസം തണ്ണിമ ത്തൻ, ഷെമാം, മീൻ കൃഷി എന്നി വതുടങ്ങും. ഇതിനായി സ്കൂളിനോ ട് ചേർന്ന അരഏക്കറോളം ഭൂമി പാകപ്പെടുത്തിയെടുത്തിട്ടുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട നാട്ട റിവുകൾ കുട്ടികൾക്ക് പകർന്നു നൽകാൻ പാരമ്പര്യ കർഷകർ സ്കൂളിൽ എത്തും. കൂടാതെ തോ ട്ടത്തിൽ കാർഷിക വായനശാല യും ഒരുക്കും.
പി.ടി.എ അംഗവും സംസ്ഥാ ന കർഷക അവാർഡ് ജേതാവു മായ കെ.പി. ശുഭകേശനാണ് മേ നോട്ടം വഹിക്കുന്നത്. ജില്ല പ്രി ൻസിപ്പൽ കൃഷി ഓഫിസർ അട ക്കമുള്ള കൃഷി ഉദ്യോഗസ്ഥരുടെ ക്ലാസുകളും നിർദേശങ്ങളും കു ട്ടികൾക്ക് ലഭ്യമാക്കും. എസ്.പി. സി, എൻ.സി.സി, എൻ.എസ്.എ സ്, സ്കൗട്ട് ആൻഡ് ഗൈഡ്, റെ ഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് യൂനിറ്റുകൾ കൃഷിയിൽ പങ്കാളിക ളായി. മാനേജ്മെന്റിന്റെ സഹാ യത്തോടെയാണ് കൃഷി തുടങ്ങി യത്. തോട്ടത്തിൽ മനോഹരമായ പാലവും ഇരിപ്പിടങ്ങളും സെൽ ഫി പോയന്റും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പച്ചക്ക റി വിളവെടുപ്പ് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്കൂ ൾ മാനേജർ ജെ. ജയലാൽ,പ്രിൻ സിപ്പൽ ബിജോ കെ.കുഞ്ചെറിയ, പ്രധാനാധ്യാപിക നിഷ ദയാനന്ദ ൻ, കൃഷി കൺവീനർ വി.വി. വി നിത, അധ്യാപകർ, പി.ടി.എ പ്ര സിഡന്റ് കെ.എസ്. ലാലിച്ചൻ തു ടങ്ങിയവരുടെ നേതൃത്വത്തിലാ ണ് കൃഷി മുന്നോട്ട് പോകുന്നത്.

