പാതിരാമണൽ ദ്വീപിൽ സൗരോർജ വിളക്കായി….

മുഹമ്മ വിനോദസഞ്ചാരികളുടെ ഇഷ്ട യിടമായ പാതിരാമണൽ ദ്വീപിൽ സൗരോർജ വൈദ്യുതി വിളക്കുകൾ തെളിഞ്ഞു. ഇനി സഞ്ചാരികൾക്ക് രാത്രിയും ദ്വീപിന്റെ മനോഹാരിത ആസ്വദി ക്കാം. രാത്രിയും സുരക്ഷാസം വിധാനങ്ങൾ ഉള്ളതിനാൽ നിർ ഭയം കുടുംബസമേതം ഇവിടേ യ്ക്ക് വരാം. പാതിരാമണലിന്റെ വികസനത്തിന് മുൻകൈയെടു ക്കുന്ന മുഹമ്മ പഞ്ചായത്ത് അഞ്ചുലക്ഷം രൂപ വിനിയോഗി ച്ചാണ് സൗരോർജ വൈദ്യുതിനി ലയം സ്ഥാപിച്ചത്. അഞ്ച് കി ലോ വാട്ടിന്റെ സൗരോർജ വൈദ്യുതി നിലയത്തിൽനിന്നാ ണ് ദ്വീപിലെ വൈദ്യുതിവിളക്കു കൾ തെളിക്കാനാവശ്യമായ വൈദ്യുതി ലഭിക്കുക. അനെർട്ടാ ണ് പദ്ധതി നിർവഹണം.
പാതിരാമണൽ ജെട്ടി, പ്രവേ ശനകവാടം, നടപ്പാതയുടെ തു ടക്കം, സെക്യൂരിറ്റി ക്യാബിൻ, ശു ചിമുറി എന്നിവിടങ്ങളിലാണ് ഇപ്പോൾ വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചിട്ടുള്ളത്. പ്രവേശനക വാടത്തിന് സമീപം മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. കുഴൽക്കിണ റിൽനിന്ന് വെള്ളം പമ്പ് ചെയ്യാ
നും സാധിക്കും.
മുഹമ്മ പഞ്ചായത്താണ് പാ തിരാമണൽ ദീപ് പരിപാലിക്കുന്നത്. ഇപ്പോൾ രാത്രിയും പകലും കാവൽക്കാരുണ്ട്. 50 രൂപയാ ണ് സന്ദർശന ഫീസ്. കുടുംബ ശ്രീ നടത്തുന്ന ലഘുഭക്ഷണശാ ലകളുമുണ്ട്. എ എം ആരിഫിന്റെ എംപി ഫണ്ട് വിനിയോഗിച്ച് നിർ മിച്ച കുട്ടികളുടെ പാർക്ക് ഏറെ ആകർഷകമാണ്. ആംഫി തിയ റ്ററിന്റെ പണികൾ നടക്കുന്നു.

പാതിരാമണലിൽ സഞ്ചാരികൾ ഏറി
ആലപ്പുഴയിലും കുമരകത്തും എത്തുന്ന വിനോദസഞ്ചാരിക ളിൽ ഏറെ പേരും ഇപ്പോൾ പാ തിരാമണലിലും എത്തുന്നുണ്ട്. കഴിഞ്ഞവർഷം 35,000 ത്തിലേ റെ വിനോദസഞ്ചാരികൾ ദ്വീപി ലെത്തി. ഇതുവഴി പഞ്ചായത്തി ന്റെ വരുമാനം വർധിപ്പിക്കാനുമായി.

മുഹമ്മ ബോട്ട് ജെട്ടിയിൽ നിന്ന് പാതിരാമണലിലേക്ക് പോ കാൻ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ വാട്ടർ ടാക്സി ലഭ്യ മാണ്. ദ്വീപിൽ പോയി തിരിച്ച് വരുന്നതിന് 1000 രൂപയാണ് ചാർ ജ്. 10 പേരുണ്ടെങ്കിൽ ഒരാൾക്ക് 100 രൂപയേ ആകൂ.
കൂടാതെ, കാ യിപ്പുറം ജെട്ടിയിൽനിന്ന് എപ്പോ ഴും സ്വകാര്യ ബോട്ടുകളും സ്പീ ഡ് ബോട്ടുകളും ലഭിക്കും. ആല പ്പുഴയിൽനിന്ന് സംസ്ഥാന ജലഗ താഗത വകുപ്പിന്റെ വേഗ, സീ കു ട്ടനാട് ബോട്ടുകളും പാതിരാമണ ലിൽ എത്താറുണ്ട്. ആംഫി തിയ
റ്റർ നിർമാണം പൂർത്തിയാകുന്ന തോടെ ആഭ്യന്തര വിനോദസ ഞ്ചാരികൾ ഉൾപ്പെടെ ദ്വീപിൽ എത്തുന്നവരുടെ എണ്ണം ഇരട്ടി യാകും. ഇതിലൂടെ പഞ്ചായത്തി ന്റെ വരുമാനം വർധിക്കും. കൂടാ തെ ദ്വീപിന്റെ പടിഞ്ഞാറെകരയു ടെ മുഖഛായ മാറുകയും ചെയ്യും.

പാതിരാമണൽ ദ്വീപിന്റെ പ്രവേശനകവാടത്തിൽ സൗരോർജ വിളക്ക് തെളിഞ്ഞപ്പോൾ

Top