പാതിരാമണൽ ദ്വീപ് കുട്ടനാടൻ കായൽ സഫാരി നവംബറിൽ

പാതിരാമണലിൽ ആംഫി തിയറ്റർ ഉടൻ

മുഹമ്മ ജലഗതാഗതവകുപ്പ് വിഭാവനം ചെയ്ത “കുട്ടനാട് സഫാരി പാ ക്കേജ് ടൂറിസം പദ്ധതി രണ്ട് മാസത്തിനകം യാഥാർഥ്യമാകും. കുട്ടനാടിന്റെ കായൽ സൗന്ദര്യ വും രുചിവൈവിധ്യങ്ങളും സാം സ്കാരികത്തനിമയും ലോകമെ മ്പാടുമുള്ള വിനോദസാഞ്ചാരി കളുടെ പ്രിയതരമായ അനുഭവ മാക്കി മാറ്റാനാണ് പദ്ധതി. പാതിരാമണൽ ദ്വീപിൽ ഒരുക്കുന്ന ആംഫി തിയറ്ററിന്റെ നിർമാണം അടുത്തദിവസം ആരംഭിക്കും. പ്രകൃതിസൗഹൃദ, ഉത്തര വാദിത്ത ടൂറിസം പ്രോത്സാഹി പ്പിക്കാൻ പരിസ്ഥിതിസൗഹൃദ വസ്തുക്കളായ പുല്ല്, മുള എന്നിവ ഉപയോഗിച്ചാണ് തിയ റ്റർ നിർമാണം. മുഹമ്മ പഞ്ചായത്തുമായി ചേർന്ന് നടപ്പാക്കുന്ന വ്യത്യസ്തമായ ഈ ടൂറിസം പദ്ധതി ഇന്ത്യൻ ഓയിൽ കോർപറേഷനാണ് സ്പോൺസർ ചെയ്യുന്നത്.
ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാറിന്റെ ആശയമാ ണ് “കുട്ടനാട് സഫാരി’ എന്ന പേരിൽ ബജറ്റ് ടൂറിസം യാത്ര യായി പരിണമിച്ചത്. ജലഗതാഗ തവകുപ്പിന്റെ പുതിയ സൗര സൗരോർജ യാത്രാബോട്ടാണ് പദ്ധതിക്കായി ഉപയോഗി ക്കുക.

പായ നെയ്യാം കായൽവിഭവങ്ങൾ ആസ്വദിക്കാം
രാവിലെ 10ന് ആലപ്പുഴ ബോട്ടു ജെട്ടിയിൽനിന്ന് തുടങ്ങുന്ന യാ ത്ര ആദ്യം എത്തുക നെഹ്റുട്രേ ാഫി ഫിനിഷിങ് പോയിന്റിലാ ണ്. തുടർന്ന് അഴീക്കൽ കനാലി ലൂടെ യാത്രയിൽ നാടൻരുചികള ടങ്ങിയ പ്രഭാതഭക്ഷണം സഞ്ചാ രികൾക്കായി നൽകും. പായനെ യ്ത്ത് കാണാനും സ്വയംനെയ്യാ നും അവസരമൊരുക്കും. ഓല ഉൽപ്പന്നങ്ങളായ കുട, മുറം, പായ എന്നിവ വാങ്ങാനും സഞ്ചാരികൾക്ക് അവസരമുണ്ട്. കളിവള്ളങ്ങളും കുട്ടനാടിന്റെ പ്രകൃതിഭംഗിയും കണ്ട് സഞ്ചരി ക്കാം. സി ബ്ലോക്ക്, ആർ ബ്ലോ ക്ക് എന്നിവ അടുത്തറിയാം. ആർ ബ്ലോക്കിൽ എത്തിക്കഴിയു മ്പോൾ കുട്ടനാടൻ ശൈലിയിൽ ഷാപ്പ് വിഭവങ്ങളും കായൽ വിഭ വങ്ങളും അടങ്ങിയ ഉച്ചയൂണ് ആസ്വദിക്കാം. കായൽ യാത്ര യിൽ പഞ്ചവാദ്യവും ശിങ്കാരിമേ ളവും വേലകളിയും കുത്തിയോ ട്ടവും അടങ്ങുന്ന ദൃശ്യങ്ങളും ബോട്ടിൽ സഞ്ചരികൾക്കായി പ്രദർശിപ്പിക്കും.
പാതിരാമണൽ ദ്വീപിലേക്കെ ത്തുമ്പോൾ അവിടെ ആംഫി തി യറ്ററിൽ നാടൻ കലാരൂപങ്ങൾ സഞ്ചാരികൾക്കായി അരങ്ങേ റും. ഇപ്റ്റയുമായി സഹകരിച്ചാ ണ് കലാപരിപാടികൾ ഒരുക്കുന്ന ത്. തിരികെ ആലപ്പുഴ യാത്രയിൽ കായലിൽനിന്ന് കക്ക വാരുന്ന തും നീറ്റുന്നതും അവ ഉൽപ്പന്നമാ ക്കി മാറ്റുന്നതും കണ്ട് മനസിലാ ക്കാനും അവസരമൊരുക്കും. ഫ്ലോട്ടിങ് ഷോപ്പുകളിൽനിന്ന് ആലപ്പുഴയുടെ തനത് ഉപ്പന്ന ങ്ങൾ വാങ്ങാനും സാധിക്കും. യാ ത്ര ആരംഭിച്ച ആലപ്പുഴ ബോട്ട് ജെട്ടിയിൽ വൈകിട്ട് ആറോടെ മടങ്ങിയെത്തും.

Top