പാളത്തിൽ അറ്റകാൽ; ട്രെയിനിൽ കുരുങ്ങിയതെന്നു സംശയം

ആലപ്പുഴ എറണാ കുളം-ആലപ്പുഴ മെമു ട്രെയിൻ യാഡിലേക്കു മാറ്റുന്നതിനിടെ ആലപ്പുഴ റെയിൽവേ സ്റ്റേഷ നിലെ പാളത്തിൽ അറ്റുപോയ കാൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 10.30-ഓടെ ട്രെയിൻ യാഡിലേക്കു മാറ്റുന്നതിനിടെ ശുചീകരണത്തൊഴിലാളികളാ ണ് മുട്ടിനു താഴെയുള്ള കാലി ന്റെ ഭാഗം കണ്ടത്.
പുരുഷന്റെ ഇടതുകാലാ ണെന്നു തിരിച്ചറിഞ്ഞു. മൂന്നു ദിവസത്തെ പഴക്കമുണ്ട്. ഇടി ച്ചശേഷം ശരീരം ട്രെയിനിൽ കുരുങ്ങിയതാകാമെന്ന നി ഗമനത്തിലാണ് റെയിൽവേ
പോലീസ്. ആലപ്പുഴയിൽനിന്ന് കൊ ല്ലത്തേക്കും അതിനുശേഷം കോട്ടയത്തേക്കും
ഷൊർണൂരിലേക്കും തിരികെ എറണാ കുളത്തേക്കും അവിടെനിന്ന് ആലപ്പുഴയിലേക്കും സർവീ സ് നടത്തുന്ന മെമു ട്രെയിനാ
ണിത്. വിവിധ ഇടങ്ങളിലൂടെ പോകുന്നതിനാൽ ഏതെങ്കിലും ജി ല്ലകളിൽ ആരെങ്കിലും തീവ ണ്ടി തട്ടി മരിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ഇൻക്വ സ്റ്റിനു ശേഷം കാൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപ ത്രിയിലേക്കു മാറ്റി.
ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലെ പാളത്തിൽ കണ്ട കാൽ പോലീസ് നീക്കുന്നു

Top