പ്രവർത്തനം നിലച്ച് കഞ്ഞിക്കുഴി വഴിയിടം

പ്രയോജനം കിട്ടാതെ യാത്രക്കാർ


ടേക്ക് എ ബ്രേക്ക് വഴിയിടം വിശ മകേന്ദ്രത്തിന് പൂട്ടു വീണിട്ട് നാലു മാസം

മുഹമ്മ ദേശീയപാതയിൽ കഞ്ഞിക്കുഴി പഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് വഴിയിടം വിശ മകേന്ദ്രത്തിന് പൂട്ടു വീണിട്ട് നാലു മാസം. വഴിയാത്രക്കാർക്കായി സ്വ ച്ഛ് ഭാരത് മിഷൻ ഫണ്ടിൽ നി ന്ന് 27.25 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടം ആർക്കും പ്രയോ ജനമില്ലാതെ വെറുതേ കിടന്ന് നശിക്കുന്നു.


2024 ഒക്ടോബർ 2ന് മന്ത്രി പി. പ്രസാദ് ആണ് എസ്എൻ കോള ജിന് മുൻവശം ഥാപിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തത്.


ദേശീയപാതയിലൂടെ കടന്നു പോകുന്ന യാത്രക്കാർക്ക് പ്രയോ ജനം ലഭിക്കാൻ നിർമിച്ച കെട്ടിട ത്തിൽ ലഘുഭക്ഷണശാല, ശുചി മുറി തുടങ്ങിയവ ഉണ്ട്. അമിതവാ ടകയിൽ സഹികെട്ട് നടത്തിപ്പു ചുമതല ഉണ്ടായിരുന്ന വീട്ടമ്മ കരാർ ഒഴിഞ്ഞതോടെ കെട്ടിട ത്തിൽ നിലവിൽ യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാ നും കഴിയാത്ത സ്ഥിതി. ശുചിമു റി അടച്ചിട്ടിരിക്കുന്നതിനാൽ ദീർ ഘദൂര യാത്രക്കാർ പലരും ചുറ്റുവ ട്ടത്തു കാര്യം സാധിച്ചു മടങ്ങുക യാണ് ഇപ്പോൾ. വഴിയിടത്തിന്റെ നടത്തിപ്പുചുമ തല കഴിഞ്ഞ പ്രാവശ്യം ലേലം വി ളിച്ച കുടുംബശ്രീ പ്രവർത്തക
50000 രൂപയും ജിഎസ്ടിയും മാസം തോറും പഞ്ചായത്ത് ഓഫി സിൽ അടയ്ക്കുകയും
വൈദ്യുതി, വെള്ളം ചാർജ്, മറ്റ് അനുബന്ധ ചെലവുകൾ വഹിക്കുകയും ചെയ്തിരുന്നു. നല്ല രീതിയിൽ നട ത്തിയിരുന്ന ഇവർ പിന്നീട് സാമ്പ ത്തിക ബാധ്യത ഏറിയതിനാൽ കരാറിൽ നിന്ന് പിന്മാറി. ഇതോ ടെയാണ് വഴിയിടത്തിന്റെ പ്രവർ ത്തനം നിലച്ചു പോയത്. താങ്ങാ നാവാത്ത വാടകയിൽ ഗണ്യമായ കുറവ് വരുത്തിയാൽ ഇതിന്റെ നട ത്തിപ്പ് വീണ്ടും ഏറ്റെടുക്കാമെന്ന് പഞ്ചായത്തിനെ അറിയിച്ചിട്ടും അധികൃതർ യാതൊരു നടപടി യും സ്വീകരിക്കുന്നില്ല എന്നാണ് ഇവർ പറയുന്നത്.


ഭീമമായ വാടകയാണു പലരും വഴിയിടം വിശ്രമകേന്ദ്രത്തിന്റെ നടത്തിപ്പു ചുമതല ഏറ്റെടുക്കാൻ മടിക്കുന്നതിനു പിന്നിൽ. പഞ്ചായ ത്തിലെ കുടുംബ്രശീ സിഡിഎസ് യൂണിറ്റുകൾക്കു വഴിയിടം വിശ്രമ കേന്ദ്രം ന്യായമായ വാടകയ്ക്ക് ഏറ്റെടുത്ത് നല്ല രീതിയിൽ നട ത്താൻ കഴിഞ്ഞാൽ ദേശീയപാത യിലെ നൂറ് കണക്കിനു യാത ക്കാർക്ക് അതു പ്രയോജനം ചെയ്യും. വഴിയിടത്തിന്റെ അമിത വാടകത്തുക കുറയ്ക്കാൻ ബന്ധ പ്പെട്ട അധികൃതർ തയാറാകണം എന്നാണ് നാട്ടുകാരുടെ ആവ vojo.

പ്രവർത്തനം നിലച്ച ദേശീയപാതയോരത്തെ കഞ്ഞിക്കുഴി പഞ്ചായ ത്ത് ടേക്ക് എ ബ്രേക്ക് വഴിയിടം വിശ്രമകേന്ദ്രം.

Top