മത്സ്യത്തൊഴിലാളി ബോധവൽക്കരണ ക്ലാസ്
മുഹമ്മ കേരള സർക്കാർ ഫിഷറീസ് വകുപ്പ് തീരോന്നതി-അറിവ് പദ്ധതിയുടെ ഭാഗമായി ചേർത്തല മത്സ്യഭവൻ പരിധിയിലുൾപ്പെടുന്ന ചേന്നവേലി മത്സ്യഗ്രാമത്തിലെ മത്സ്യത്തൊഴിലാളികൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. കലേഷ് ഉദ്ഘാടനം ചെയ്തു. വാർഡംഗം മോളി ആന്റണി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ജലജ രാജു, മുൻ പഞ്ചായത്തംഗം സി.സി. ഷിബു,എക്സൈസ് ഓഫീസർ പി.ഡി. കലേഷ്,ഫിഷറീസ് ഓഫീസർമാരായ എസ്.രാഗേഷ്,സിംജാദ് എന്നിവർ പങ്കെടുത്തു.

