മറഞ്ഞത് മുഹമ്മയുടെ കരകാട്ടക്കാരൻ

ജീവിതത്തിൽ പല വേഷങ്ങൾ കെട്ടിയാടിയ മുഹമ്മയുടെ കരകാട്ടക്കാരൻ ഗോപി
ആശാൻ ഇനി ഓർമ. പതിറ്റാണ്ടു കളോളം അമ്മംകുടം തുള്ളലിലൂടെ കാണികളുടെ മനസ്സിൽ ഇരിപ്പിടം കിട്ടിയ ഈ കലാകാരന് നടൻ മോഹൻലാലിനോട് രൂ പസാദൃശ്യമുള്ളതിനാൽ കരപ്പുറത്തിന്റെ മോഹൻലാൽ’ എന്ന വിളിപ്പേരും നാട് ചാർത്തിക്കൊടുത്തു.
പുത്തനങ്ങാടിയിൽ 18-ാം വയസിൽ ചുമട്ടുതൊഴിലാളിയാ യി രംഗപ്രവേശം ചെയ്ത ഇദ്ദേഹം നാടകങ്ങളിലും ബാലെകളി ലും അഭിനയമികവ് പ്രകടിപ്പിച്ച കലാകാരനായിരുന്നു. പകൽ ചുമട്ടുജോലി കഴിഞ്ഞാണ് ഇദ്ദേഹം രാത്രി അമ്പലപ്പറമ്പുകളിലെ വേദികളെ ധന്യമാക്കിയിരുന്നത്. ഇതിനിടെ അമ്മംകുടം തുള്ളലും, മായി നാട്ടിലേക്കിറങ്ങി. ഗോ പിക ആർട്ട്സ് എന്ന പേരിൽ സ്വന്തമായി അമ്മംകുടം ഗ്രൂപ്പ് രൂപീകരിച്ചതോടെ കുടുംബാംഗങ്ങ ളും ഗോപിയുടെ സഹായികളാ യി. നാടകനടിയായ ഭാര്യ അം ബികയും മക്കളായ ഗോപിക, ദേവിക എന്നിവരും വർഷങ്ങളോളം ഗോപിയോടൊപ്പം കലാ പരിപാടികളിൽ പങ്കെടുത്തു. ആഘോഷച്ചടങ്ങുകളിൽ താ ളമേളങ്ങളുടെ അകമ്പടിയിൽ ഗോപി ആശാനും സംഘവും ചു വടുവയ്ക്കുമ്പോൾ ആ കാഴ്ച യ്ക്ക് അഴകേറെയായിരുന്നു. നിരവധി ശിഷ്യഗണങ്ങളുള്ള കലാ കാരനായിരുന്നു തടുത്തുവെളി ഗോകുലത്തിൽ ഗോപി ആശാൻ.
നാലു പതിറ്റാണ്ടിലേറെക്കാലം കലയും തൊഴിലുമായി ജീവിതം മുന്നോട്ട് കൊണ്ടുപോയ ഇദ്ദേഹം ചില അസുഖങ്ങൾമൂലം അമ്മംകുടം തുള്ളലിൽനിന്ന് മാറി. ചുമട്ടിൽനിന്ന് ഇരുചക്ര വാഹനത്തിൽ മത്സ്യം വിൽക്കുന്ന തൊ ഴിലാളിയുടെ വേഷമണിഞ്ഞു. ഒടുവിൽ വീടിന് സമീപം പലചരക്കു കട നടത്തുന്നതിനിടെ 68-ാം വയസിലാണ് വേഷങ്ങൾ അഴിച്ചുവച്ചു വിടചൊല്ലിയത്.

ഗോപി മത്സ്യക്കച്ചവടത്തിനിടെ (ഫയൽ ചിത്രം)
ഗോപി ബാലെ വേദിയിൽ ഫയൽ ചിത്രം)

Top