യുവജ്യോതി സാംസ്‌കാരിക കലാസമിതി ആര്യക്കര

യുവജ്യോതി സാംസ്കാരിക കലാസമിതി വായനശാല & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 2025 ജൂൺ 28 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വായനാ പക്ഷാചരണവും ലഹരി വിരുദ്ധ സദസ്സും ക്ലബ്ബ് അംഗണത്തിൽ വെച്ച് നടത്തുകയുണ്ടായി. ക്ലബ്ബ് പ്രസിഡന്റ് V. D ബിമൽ റോയ് അധ്യക്ഷനായ ചടങ്ങിൽ ജിഷ്ണു തിലകൻ സ്വാഗതപ്രസംഗം നടത്തി. തുടർന്ന് ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. M. S ശശിധരൻ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ശേഷം ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ SCPO ശ്രീ. K.S ഷൈൻ നയിച്ച ലഹരി വിരുദ്ധ ക്ലാസ്സിൽ മാനവരാശിയെ തകർക്കുന്ന മാരക വിപത്തായ മയക്കുമരുന്ന് നമ്മുടെ പുതുതലമുറയെയും അവരുടെ കുടുംബങ്ങളെയും എത്രത്തോളം ബാധിച്ചിരിക്കുന്നു എന്ന് സദസ്സിലുള്ളവരെ ബോധവാന്മാരാക്കി. തുടർന്ന് അശരണർക്കും ആലംബഹീനർക്കും രോഗബാധിതർക്കും യുവജ്യോതിയുടെ കാരുണ്യസ്പർശം എന്ന ആശയത്തോടെ ആരംഭിച്ച ധനസഹായ പദ്ധതിയായ കാരുണ്യജ്യോതിയുടെ ചെക്ക്‌ മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസപ്രസിഡന്റ് ശ്രീ. N.T റെജിയും, മുഹമ്മ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ ശ്രീ. ലതീഷ്. B .ചന്ദ്രനും ചേർന്ന് അർഹരായവർക്ക് കൈമാറുകയും ആശംസാ പ്രസംഗം നടത്തുകയും ചെയ്തു. വനിതാജ്യോതിക്ക് വേണ്ടി അഹല്യ ദാസ് കൃതജ്ഞത പറഞ്ഞ് യോഗനടപടികൾ അവസാനിപ്പിച്ചു…

നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ “അമ്മയുടെ പേരിൽ ഒരു മരം” എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് യുവജ്യോതി സാംസ്‌കാരിക കലാസമിതി പരിസരത്തെ അംഗൺവാടികളിൽ വൃക്ഷ തൈകൾ വെക്കുകയുണ്ടായി. ക്ലബ്ബ് പ്രസിഡന്റ് ബിമൽറോയ് V. D, സെക്രട്ടറി ദിനൂപ് ദിനേശൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി…

Top