രക്തസാക്ഷി ബെന്നി സ്മാരക എൻഡോവ്മെന്റ് ടി ആർ സേതുവിന്

മുഹമ്മ ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ കേരള ടീമിനെ നയിച്ച മുഹമ്മ പഞ്ചായത്ത് 13-ാം വാർഡിൽ തോട്ടത്തുശേരി ടി ആർ സേതുവി ന് രക്തസാക്ഷി ബെന്നി സ്മാ രക എൻഡോവ്മെന്റ്. ക്യാഷ് അവാർഡും ഉപഹാരവും തിങ്കൾ വൈകിട്ട് ജനത മാർക്കറ്റിൽ ചേരുന്ന അനുസ്മരണസമ്മേളന ത്തിൽ സമ്മാനിക്കും. ഡിവൈഎഫ്ഐ മാരാരിക്കുളം ബ്ലോക്ക് കമ്മിറ്റിയാണ് എൻഡോവ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ളത്.
കേരള ടീമിൽ ഏഴാംതവണയും അംഗമായ സേതു ആദ്യമായാ ണ് ക്യാപ്റ്റ ന്റെ ജേഴ്സി അണിഞ്ഞ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച ത്. കൊച്ചി കസ്റ്റംസിലെ എൽഡി ക്ലർക്കാണ്. വോളിബോളിൽ ദേശീയതാരങ്ങളെ സംഭാവന ചെയ്ത മുഹമ്മ എബി വിലാസം സ്കൂളിൽനിന്നാണ് സേതുവിന്റെ തുടക്കം. കായികാധ്യാപ കൻ വി സവിനയനും അധ്യാപ കൻ അജിത്ലാലുമായിരുന്നു പരിശീലകർ. വീടിന് സമീപത്തെ പ്രോഗ്രസീവ് വോളിക്ലബ്ബിലൂടെ കളിക്കളത്തിൽ തിളങ്ങിയ സേതുവിന് പ്രീമിയർ വോളി ലീ ഗിൽ കളിക്കാനും അവസരം ലഭിച്ചു.
മുഹമ്മ പഞ്ചായത്ത് 13-ാം വാ ർഡിൽ തോട്ടത്തുശേരി രാജന്റെ യും ആനന്ദവല്ലിയുടെയും മകനാണ്. ആലപ്പുഴ ഉപജില്ലാ വിദ്യാ ഭ്യാസ ഓഫീസിൽ ക്ലർക്കായ നിഖിലയാണ് ഭാര്യ നഴ്സറി വിദ്യാ ർഥി ആര്യൻ ആദം മകനും.

Top