രാത്രികാല ഭക്ഷണശാലകൾ പരിശോധിച്ചു

മുഹമ്മ ബ്ലോക്ക് ഹെൽത്ത് സ്ക്വാ ഡ് ചൊവ്വാഴ്ച വൈകിട്ട് മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകളി ലെ രാത്രികാല ഭക്ഷണശാലകളി ലും തട്ടുകടകളിലും പരിശോധന നടത്തി. 14 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ ആറെണ്ണത്തിന് നോട്ടീസ് നൽകി. വൃത്തിഹീനമായ സാഹ ചര്യത്തിൽ പ്രവർത്തിച്ച തട്ടുകട അടപ്പിച്ചു. സ്ഥാപനം പൂർണമാ യി വൃത്തിയാക്കി അനുബന്ധ രേഖകൾ ഉൾപ്പടെ ലഭ്യമാക്കിയ ശേഷം തുറന്നു പ്രവർത്തിക്കുന്ന തിനും നിർദേശിച്ചു. സ്ഥാപനങ്ങ ളിലെ ശുചിത്വ സാഹചര്യം, തൊ ഴിലാളികളുടെ ഹെൽത്ത് കാർ ഡ്, കുടിവെള്ള പരിശോധന തു ടങ്ങിയവ നടത്തി.
മുഹമ്മ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ആർ ഹരിലാൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ വി പി ജോഷി, ആർ കൃഷ്ണകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ രാജീവ്, എസ് ആകാശ്, കെ സുബിന, എ പ്രജിത എന്നി വർ പങ്കെടുത്തു.


ബ്ലോക്ക് ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ രാത്രികാല ഭക്ഷണശാലകളിൽ പരിശോധന നടത്തുന്നു

Top