റോഡിൽ ഹംപ് ഇല്ല അപകടങ്ങൾ തുടർക്കഥയാകുന്ന കഞ്ഞിക്കുഴി – മുഹമ്മ റോഡിലെ കഞ്ഞിക്കുഴി പാലം ജംക്ഷൻ.
പുത്തൻതോടിനു സമാന്ത, റോഡ് സഞ്ചാരയോഗ്യമാക്കിയതാണ് അപകടങ്ങൾ കൂടാൻ കാരണം
ഹംപ് നിർമിക്കാത്തതിനാൽ മുഹമ്മ കഞ്ഞിക്കുഴി റോ ഡിലെ കഞ്ഞിക്കുഴി പാലം ജംക് ഷൻ നിത്യേന അപകടങ്ങൾ സംഭവിക്കുന്നു. എഎസ് കനാ ലിന് അരികിലെ നാലും കൂടിയ ഈ ജംക്ഷനിൽ ചെറുതും വലു തുമായ അപകടങ്ങൾ തുടർക്ക ഥയായിട്ടും അധികൃതർ ശ്രദ്ധിക്കുന്നില്ല. പാലത്തിനു കിഴക്കുവ ശത്തു കൂടി പുത്തൻതോടിനു സമാന്തരമായുള്ള റോഡ് പൂർ ണമായും സഞ്ചാരയോഗ്യമാക്കി യതോടെയാണു ജംക്ഷനിൽ അപകടങ്ങൾ കുടിയത്. ദേശീയ പാതയിൽ കഞ്ഞിക്കുഴി ജംക്ഷ നു 150 മീറ്റർ വടക്കു മാറി പെട്രോൾ പമ്പിനു സമീപത്തു നിന്നാരംഭിക്കുന്ന കനാൽ റോ ഡ് ആലപ്പുഴ നഗരത്തിലേക്കു ള്ള യാത്രക്കാർക്ക് എളുപ്പമാർഗ മാണ്. അതിനാൽ റോഡിൽ ഗതാഗതവും കൂടുതലാണ്. കഞ്ഞിക്കുഴി പാലം ജംക്ഷനി ലെ നാലുവശങ്ങളും കച്ചവട ക്കാർ കയ്യടക്കിയതോടെ തെക്കു വടക്കു ഭാഗങ്ങളിൽ നി
ന്നു പ്രധാനറോഡിലേക്കു വരു ന്ന വാഹനങ്ങൾക്ക് കഞ്ഞിക്കു ഴി -മുഹമ്മ റൂട്ടിലൂടെ സഞ്ചരി ക്കുന്ന വാഹനങ്ങൾ കാണാൻ സാധിക്കാതെ വരുന്നു.
ഇതാണ് അപകടത്തിന് പ്രധാന കാരണം. കാൽനടയാത്രക്കാർ വാഹനങ്ങളുടെ പരക്കംപാച്ചി ലിൽ അപകട ഭീഷണിയിലാണ്. കനാൽ റോഡിൽ ഇരു ഭാഗങ്ങ
ളിലും ഹംപ് സ്ഥാപിച്ചു വാഹന ങ്ങളുടെ വേഗം നിയന്ത്രിക്കുക യും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന സമീപത്തെ അനധി കൃത കടകൾ പൊളിച്ചു നീക്കു കയും ചെയ്താൽ ഇവിടെ അപ കടങ്ങൾ ഒഴിവാക്കാൻ സാധി ക്കും. അപകടങ്ങൾ തടയുന്നതി ന്റെ ഭാഗമായി കഞ്ഞിക്കുഴി പാലം ജംക്ഷനിൽ ഹംപ് സ്ഥാപിക്കണമെന്നു കാണിച്ചു പൊതുമ രാമത്ത് വകുപ്പ് അധികൃതർക്കു മാസങ്ങൾക്കു മുൻപ് മാരാരി ക്കുളം പൊലീസ് കത്ത് നൽകി യിരുന്നു. എന്നാൽ പൊതുമരാമത്ത് വകുപ്പ് ആകട്ടെ ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയരുകയാണ്

