ലഹരിക്കെതിരെ തെരുവു നാടകവുമായി എൻഎസ്എസ്

മുഹമ്മ എ ബി വിലാസം എച്ച്എസ്എസിലെ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) യൂണിറ്റുകളുടെ സപ്തദിന സഹവാസക്യാമ്പ് സമാപിച്ചു. ലഹരിക്കെതിരെ തുടി തെരുവ് നാടകം, അടുക്കളത്തോ ട്ടം, വീടുകളിൽ മെഡിസിൻ കിറ്റ് വിതരണം തുടങ്ങിയവ സംഘടി പ്പിച്ചു.
സംസ്കൃതം ഹൈസ്കൂളിൽ നട ന്ന യൂണിറ്റ് 53ന്റെ ക്യാമ്പിൽ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹനെ ജെ ജയലാൽ ആദരി ച്ചു. സമാപന സമ്മേളനം ആര്യ ക്കര ദേവസ്വം പ്രസിഡന്റ് കെ കെ അശോക് കുമാർ ഉദ്ഘാടനംചെ യ്തു. പ്രിൻസിപ്പൽ ബിജോ കെ കുഞ്ചെറിയ അധ്യക്ഷനായി.
മികച്ച വളന്റിയർമാരായ എസ് സൂരജ്, നിമിഷ രഞ്ജിത് എന്നിവർക്ക് പിടിഎ പ്രസിഡന്റ് കെ എസ് ലാലിച്ചൻ ഉപഹാരം നൽകി. ഇവർക്ക് പിടിഎ പുസ്തക ങ്ങളും സമ്മാനിച്ചു. പ്രോഗ്രാം ഓഫീസർ കെ ആർ സുചിത്ര റി പ്പോർട്ട് അവതരിപ്പിച്ചു. സംസ്കൃ തം സ്കൂൾ പ്രഥമാധ്യാപിക ജെ ഷീല, ക്യാമ്പ് ഓഫീസർമാരായ
അഞ്ജന കൃഷ്ണ, ഹരികൃഷ്ണൻ, വളന്റി യർമാരായ ഹരി കീർത്തന, ഗൗരി നന്ദന എന്നിവർ സംസാരിച്ചു.
പൊന്നാട് എൽപി സ്കൂളിൽ നടന്ന യൂണിറ്റ് 33ന്റെ സമാപന സമ്മേളനം പഞ്ചായത്ത് അംഗം സൽമ അസീസ് ഉദ്ഘാടനംചെ യ്തു. പ്രിൻസിപ്പൽ ബിജോ കെ കുഞ്ചെറിയ അധ്യക്ഷനായി. മിക ച്ച വളന്റിയർമാരായ അശ്വിൻ സു നിൽ, കൃഷ്ണനന്ദ എന്നിവർക്ക് പി ടിഎ പ്രസിഡന്റ് ഉപഹാരങ്ങൾ നൽകി. പ്രോഗ്രാം ഓഫീസർ കെ വി ഐശ്വര്യ ലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. പൊന്നാട് സ്കൂൾ പ്രഥമാധ്യാപകൻ കെ ആർ സി ബു, ക്യാമ്പ് ഓഫീസർമാരായ അനുജ എസ് ഉദയൻ, ഡി ദേവദാ സ് എന്നിവർ സംസാരിച്ചു.
സംസ്കൃതം ഹൈസ്കൂളിൽ നടന്ന എൻഎസ്എസ് യൂണിറ്റ്-53ന്റെ ക്യാമ്പിന്റെ ഭാഗമായി കായിപ്പുറത്ത് ലഹരിക്കെതിരെ തെരുവ് നാടകം അവതരിപ്പിക്കുന്നു

Top