ലോക ജലടൂറിസം ഭൂപടത്തിലേക്ക് ആലപ്പുഴ

ആലപ്പുഴ-എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്’ പദ്ധതി, നവീകരണപദ്ധതി തുടങ്ങി

ആലപ്പുഴ ലോകനിലവാരത്തിലുള്ള ജല വിനോദസഞ്ചാരകേന്ദ്രമെന്ന ആലപ്പുഴ യുടെ സ്വപ്നങ്ങൾക്കു കുതിപ്പേകി “ആല പ്പുഴ-എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്’ പദ്ധതിയുടെ ആദ്യഘട്ട നിർമാണപ്രവർ ത്തനങ്ങൾ നഗരത്തിൽ തുടങ്ങി. വെള്ളാ പ്പള്ളി-ശവക്കോട്ട കനാലിന്റെ വശങ്ങൾ കെട്ടുന്ന ജോലികളും കാനൽ ആഴംകൂട്ടൽ നടപടിയുമാണ് തുടങ്ങിയത്.
സ്വദേശ് ദർശൻ 2.0 പദ്ധതിക്കു കീഴിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 98.177 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. സഞ്ചാരികൾ ഏറെയെത്തു ന്ന ആലപ്പുഴ ബീച്ച്, കനാൽത്തീരങ്ങൾ, അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ എന്നിവ യെ ഉന്നതനിലവാത്തിലേക്ക് ഉയർത്തുക യാണു ലക്ഷ്യം.
ബീച്ച് ഭാഗത്തെ സർവേ നടപടി പൂർത്തിയായി. നിർമാണത്തിനായുള്ള പൈലിങ് ജോലി ഉടൻ തുടങ്ങും. പുന്ന മട ഫിനിഷിങ് പോയിന്റിലെ നിർമാണ ജോലികൾക്കായുള്ള ഭാരപരിശോധന യും പൈലിങ്ങിനു വേണ്ടിയുള്ള നടപടി യും തുടങ്ങി. 2026 ഫെബ്രുവരിയോടെ പദ്ധതി പൂർത്തീകരിക്കാനുള്ള ശ്രമത്തി ലാണ് നിർമാണച്ചുമതലയുള്ള യുഎൽ സിസിഎസ്.
ടൂറിസംവകുപ്പിന്റെ മേൽനോട്ടത്തിൽ
കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റ ഡാണ് നടപ്പാക്കുന്നത്. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങാണ് പദ്ധ തി റിപ്പോർട്ട് തയ്യാറാക്കിയത്. കളക്ടർ അല ക്സ് വർഗീസിന്റെ നേതൃത്വത്തിൽ ഓരോഘ ട്ടത്തിലും നിർമാണപ്രവർത്തനങ്ങൾ അവ ലോകനം ചെയ്യും.


ആലപ്പുഴ ബീച്ചിന്റെ മുഖംമാറും
ആലപ്പുഴ ബീച്ചിനെ അന്താരാഷ്ട്ര നില വാരത്തിലേക്കുയർത്താൻ 24.45 കോടി രൂ പയാണ് വകയിരുത്തിയിട്ടുള്ളത്. ഇരിപ്പി ടങ്ങൾ, നടപ്പാതകൾ, ദീപാലങ്കാരങ്ങൾ, ലാൻഡ് സ്റ്റേപ്പിങ്, സൂചനാബോർഡുകൾ, പാർക്കിങ് മൈതാനം, പ്രദർശന വേദികൾ, കോസ്റ്റ് ഗാർഡ് സ്റ്റേഷനുകൾ, കായികവേദികൾ, സിസിടിവികൾ, മാലിന്യ സംസ്ക്കരണ സംവിധാനം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.


കനാൽക്കരയിൽ ഇരിപ്പിടവും കഫെയും വരും
കനാൽ നവീകരണത്തിന് 37 കോടി രൂപയുടേതാണ് പദ്ധതി. നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ദീപാലങ്കാരങ്ങൾ, പ്ലാസകൾ, ബോട്ട് ഡോക്കുകൾ, കഫെകൾ, ബോട്ടുജെട്ടി വികസനം, പൊതുജനങ്ങൾ ക്കായി അടിസ്ഥാനസൗകര്യങ്ങൾ ഒരു ക്കൽ, സൂചനാ ബോർഡുകൾ, സിസി ടിവികൾ, മാലിന്യസംസ്കരണ സംവിധാന ങ്ങൾ, ലാൻഡ് സ്കേപ്പിങ്, അന്താരാഷ്ട്രനി ലവാരത്തിലുള്ള ശൗചാലയങ്ങൾ എന്നി വയുണ്ടാകും.
പുന്നമടയിൽ ജലസാഹസിക വിനോദകേന്ദ്രങ്ങൾ
പുന്നമട ഫിനിഷിങ് പോയിന്റിലെ ബോട്ട് ടെർമിനൽ ഭാഗത്ത് 8.5 കോടി രൂ പയുടെ നവീകരണം നടത്തും. പാർക്കിങ്, മറീന, എക്സ്പീരിയൻസ് സെന്റർ, ഇൻഫർ മേഷൻ കിയോസ്കുകൾ, ജലസാഹസിക വിനോദകേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, ശൗചാലയങ്ങൾ തുടങ്ങിയവ വരുന്നതോ ടെ ധാരാളം പരിപാടികളുടെ കേന്ദ്രബിന്ദു വായി ബോട്ട് ടെർമിനൽ മാറും. കൂടാതെ, ഡിജിറ്റൽ ആൻഡ് സ്മാർട്ട് ടൂറിസം, സാം സ്ക്കാരിക, പൈതൃക സംരക്ഷണ പ്രവർ ത്തനങ്ങൾ, പരിസ്ഥിതി സുസ്ഥിരത പ്ര വർത്തനങ്ങൾ തുടങ്ങിയവയ്ക്ക് നാലുകോ ടി രൂപയും വകയിരുത്തിയിട്ടുണ്ട്.

Top