വരും ദിവസങ്ങളിലും ശക്തമായ മിന്നലിനു സാധ്യത
ആപത്തെത്തും മിന്നൽ വേഗത്തിൽ
ആലപ്പുഴ കാലവർഷത്തിന്റെ വിടവാങ്ങലിനും തുലാവർഷത്തിന്റെ വരവിനും ഇടയിലുള്ള ദിവ സങ്ങളാണു കടന്നു പോകുന്ന തെന്നും അതിനാൽ അടുത്ത ദി വസങ്ങളിലും ശക്തമായ മിന്നലി നു സാധ്യതയുണ്ടെന്നും കുസാറ്റ് സെന്റർ ഫോർ അറ്റ്മോസ്ഫറി ക് റിസർച് മേധാവി ഡോ. എസ്.അഭിലാഷ്. ന്യൂനമർദത്തി ന്റെയും മൺസൂൺ കാറ്റുകളുടെ യും ഫലമായി വേഗം കൂമ്പാര മേഘങ്ങൾ രൂപപ്പെടുന്നുണ്ട്. കാർമേഘം കണ്ടുതുടങ്ങു മ്പോൾ മുതൽ മുൻകരുതലെടു ക്കണം. മിന്നൽ എപ്പോഴും ദൃശ്യ മാകണമെന്നില്ല. അതിനാൽ മുൻകരുതൽ ഒഴിവാക്കരുതെ ന്നും അദ്ദേഹം പറഞ്ഞു. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാ ഴ്ചയോ കേൾവിയോ നഷ്ടമാ വുകയോ ഹൃദയാഘാതം വരെ സംഭവിക്കുകയോ ചെയ്യാം. മിന്ന ലേറ്റാൽ ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള നിമിഷ ങ്ങളാണ്. ഉടൻ വൈദ്യ സഹായം നൽകുകയെന്നതു പ്രധാനമാണ്.
ഭയം വേണ്ട, ജാഗ്രത മതി
മിന്നലിന്റെ ആദ്യലക്ഷണം
കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറുക. തുറസ്സായ സ്ഥലങ്ങളിൽ നിൽ ക്കുന്നതു മിന്നലേൽക്കാൻ സാ ധ്യത കൂട്ടും. വളർത്തുമൃഗങ്ങളെ തുറസ്സായ സ്ഥലത്തു കെട്ടരുത്. ശക്തമായ കാറ്റിനും മിന്നലി നും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിട്ട് അവ യിൽ നിന്നു മാറി ഇരിക്കുക. ഭി ത്തിയിലോ തറയിലോ സ്പർശി ക്കാതിരിക്കാൻ ശ്രമിക്കുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദി ക്കുക.
മിന്നലുള്ള സമയത്തു ടെലി ഫോൺ ഉപയോഗിക്കരുത്. മൊ ബൈൽ ഫോൺ ഉപയോഗി
ക്കാം.
അന്തരീക്ഷം മേഘാവൃതമാ ണെങ്കിൽ തുറസ്സായ സ്ഥല ത്തും ടെറസിലും കളിക്കരുത്. വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽ ക്കരുത്. വാഹനങ്ങൾ മരച്ചുവ ട്ടിൽ നിർത്തരുത്. വാഹനത്തിന കത്തു തന്നെ ഇരിക്കുക. എന്നാൽ സൈക്കിൾ, ട്രാക്ടർ തുടങ്ങിയവയിലെ യാത ഒഴിവാക്കുക.
ബൈക്ക്,
മിന്നലുള്ള സമയത്തു കുളിക്കുന്നതും ടാപ്പിൽനിന്നു വെള്ള മെടുക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. മിന്നൽ ഉണ്ടാകുമ്പോൾ ജലാ ശയത്തിൽ ഇറങ്ങരുത്. കാർമേ ഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയവ നിർത്തി ഉടൻ കര യിലെത്താൻ ശ്രമിക്കണം. പട്ടം പറത്തുന്നത് ഒഴിവാ ക്കുക.
അടുത്തുള്ള കെട്ടിടത്തിലേ ക്കു മാറാൻ സാധിക്കുന്നില്ലെ ങ്കിൽ പാദങ്ങൾ ചേർത്തുവച്ചു തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ചുരുണ്ടി രിക്കുക.
മിന്നലറിയാൻ ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകു പ്പിന്റെ “ദാമിനി’ മൊബൈൽ ആപ്പ് (Damini App) ഉപയോഗി ക്കാം. പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

