വികസന വിസ്മയത്തിന്റെ ആലപ്പുഴ മോഡൽ

പാലമേറുന്നു ജീവിതങ്ങൾ
ആലപ്പുഴ നെഹ്റു ട്രോഫി നടപ്പാലം നെബിൻ കെ ആസാദ് ആലപ്പുഴ
നഗരത്തിന്റെ പ്രൗഢിക്കും പ്രതാപത്തിനും ഇണങ്ങുന്ന തും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതുമായ രീതി യിൽ നഗര നവീകരണത്തിനൊ പ്പം ജനക്ഷേമത്തിനും പ്രാധാ ന്യം നൽകിയ വികസനങ്ങളാ ണ് ആലപ്പുഴ നഗരസഭയുടേത്. നെഹ്റുട്രോഫി തുരുത്ത് നിവാ സികളുടെ നൂറ്റാണ്ടുകളുടെ യാ ത്രാദുരിതത്തിന് അറുതി വരു ത്തി. അത്യാഹിതമുണ്ടാകുമ്പേ ാഴും വള്ളങ്ങളെ ആശ്രയിക്കേ ണ്ട അവസ്ഥയ്ക്കാണ് പരിഹാ രമായത്. വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രി, കലക്ടറേറ്റടക്കം സർക്കാർ സ്ഥാപനങ്ങൾ, കോ ടതി തുടങ്ങി എവിടെ പോകണ മെങ്കിലും ആശ്രയം കടത്തുവ ള്ളമായിരുന്നു. നഗരസഭ അമൃത് പദ്ധതിയിൽ അർബൻ ട്രാൻസ് പോർട് സെക്ടറിൽ ഉൾപ്പെടു ത്തി 3.509 കോടി രൂപ ചെലവി ലാണ് 60 മീറ്റർ നീളത്തിൽ നട പ്പാലം നിർമിച്ചത്. അഞ്ച് വർഷത്തിനിടെ മൃഗ സംരക്ഷണമേഖലയിൽ 169 കോടി ചെലവഴിച്ചു. 2500 തെരു വുനായ്ക്കൾക്ക് വാക്സിനേഷൻ നൽകി. കിഴക്കൻ മേഖലകളി ലും കുട്ടനാട് മേഖലകളിലും ക്ഷീരകർഷകർക്കായി മോട്ടോർ ബോട്ട് സർവീസ് ഏർപ്പെ ടുത്തി. പുതിയ 1287 ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് വഴിയൊരുക്കി. 80 ലക്ഷം വിനി യോഗിച്ചു.
ശുദ്ധജല ലഭ്യത ലക്ഷ്യമിട്ട് 22 വാട്ടർ കിയോസ്ക് പ്രവർത്ത നമാരംഭിച്ചു. 23.83 കോടി ചെല വഴിച്ച് നാല് വാട്ടർ ടാങ്കുകൾ അമൃത് പദ്ധതിയിൽ നിർമിച്ചു. 71 ലക്ഷം ലിറ്ററാണ് ശേഷി. 3.121.92 കോടി ചെലവിൽ 318 കി.മീറ്റർ പൈനുകൾ മാറ്റി സ്ഥാ പിച്ചു. കിഫ്ബിയിൽ 25 കോടി രൂപ വിനിയോഗിച്ച് നാല് വാട്ടർ ടാങ്കുകൾ നിർമിച്ചു.
കൈപിടിച്ച് മുന്നോട്ട് പാലിയേറ്റീവ് കെയർ വഴി അഞ്ച് യൂണിറ്റുകളിൽ നൂറിലധി കം കിടപ്പുരോഗികൾക്ക് ഡോ ക്ടറുടെ സേവനവും ഗൃഹപരിച രണവും ഉറപ്പാക്കി. ജനറൽ ആശുപത്രിയിലൂടെ വിവിധ ഉപ കരണങ്ങൾ സൗജന്യമായി വി തരണം ചെയ്യുന്നു. 3.75 കോടി ചെലവഴിച്ചു. “അഭയം’ ബഡ്സ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
187 കുടുംബങ്ങൾക്ക് ജീവിത സാഹചര്യങ്ങൾ ഒരുക്കി നഗരം അതിദാരിദ്ര്യ മുക്തമാക്കി. അഗ തി ആശ്രയ, അതിദരിദ്രം, കുടി വെള്ള സബ്സിഡി, തീരദേശ, ജനറൽ ഭവനപുനരുദ്ധാരണം പദ്ധതികളിലായി 2036 വനിതാ ഗുണഭോക്താക്കൾക്ക്
9,67,74,632 രൂപ നൽകി. ഭവനപു നരുദ്ധാരണം ആവശ്യമായ 36 കുടുംബങ്ങൾക്ക് 36 ലക്ഷം രൂപ നൽകി. 160 പേർക്ക് മാസംതോ റും സപ്ലൈകോ വഴി ഭക്ഷ്യകി റ്റും ഭക്ഷണം പാചകംചെയ്യാൻ കഴിയാത്ത 27 പേർക്ക് നഗര സഭ ഭക്ഷണവും നൽകിവരു ന്നു. ഈ കുടുംബങ്ങളിലെ അഞ്ച് പേർക്ക് വിവിധ തൊ ഴിൽ സാധ്യതകളും ലഭ്യമാക്കി. ചാത്തനാട് 53 കുടുംബങ്ങ ൾക്ക് പട്ടയം യാഥാർഥ്യമാക്കു ന്നു. എസി വിദ്യാർഥികൾ ക്ക് പഠനമുറി, ലാപ്ടോപ്പ്, സ് കോളർഷിപ്പ്, ഭവന പുനരുദ്ധാ രണം, സ്ഥലംവാങ്ങൽ, ഭവന നിർമാണം, വിവാഹധനസ ഹായം, മിശ്രവിവാഹിതർക്ക് ധനസഹായം തുടങ്ങിയ പദ്ധ തികളിലായി 3,56,59,918 രൂപ ചെലവഴിച്ചു.
അടിമുടി മാറി ആരോഗ്യം, വിദ്യാഭ്യാസം
12 പുതിയ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. നഗരപ്രാഥമിക ആരോ ഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. പ്രാഥമിക ചികിത്സയും രോഗ പ്രതിരോധവും മികവുറ്റതാ ക്കി. ജനറൽ ആശുപത്രിയിൽ എൻഡോസ്കോപ്പി മെഷീ നും ബ്ലഡ് ബാങ്ക് സെന്ററും സജ്ജമാക്കി. വർഷം മൂന്ന് കോടിയിലധികം രൂപ ജനറൽ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും രോഗീപരിചരണത്തിനുമായി നീക്കിവച്ചു.
ആകർഷകമായി സ്കൂൾ കെട്ടിടങ്ങൾ, ഇന്ററാക്ടീവ് ക്ലാ സ് മുറികൾ, ബഞ്ച്, ഡസ്ക്, പട്ടികജാതി പട്ടിക വർഗ വിദ്യാ ർഥികൾക്ക് പഠനമുറി, സ്കോളർ ഷിപ്, ലാപ്പ്ടോപ്, പഠനോപക രണങ്ങൾ എന്നിവ ഉറപ്പാക്കി. 12 ലക്ഷം രൂപ പഠനമുറികൾ ക്കും 32.35 ലക്ഷം രൂപ സ്കോളർ ഷിപ്പിലും 46 ലക്ഷം രൂപ ലാ പ്ടോപ്പിനും 10 ലക്ഷം രൂപ പഠ നോപകരണങ്ങൾക്കും വിനി യോഗിച്ചു.

Top