വെനസ്വേല പ്രസിഡന്റിനെ മോചിപ്പിക്കണം

Monday 05 January, 2026 | 12:42 AM

മുഹമ്മ: വെനസ്വേല പ്രസിഡന്റ് മഡുറോയെ മോചിപ്പിക്കുക, അമേരിക്കൻ തെമ്മാടിത്തം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യം ഉയർത്തി സി.പി.എം മാരാരിക്കുളം ഏരിയ കമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു. റാലിക്ക് ശേഷം മുഹമ്മയിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി. രഘുനാഥ് അദ്ധ്യക്ഷനായി. ജി. വേണുഗോപാൽ, പി.ഡി ശ്രീദേവി, ജെ. ജയലാൽ, ഡി.ഷാജി, ടി. ഷാജി, കെ.ഡി അനിൽകുമാർ, കെ. സലിമോൻ എന്നിവർ സംസാരിച്ചു.

Top