വ്യാപാരികളുടെ പ്രതിഷേധം

17 March, 2026
മുഹമ്മ വാണിജ്യാവശ്യങ്ങൾക്കുള്ല ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി സമിതി മാരാരിക്കുളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലവൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു.
സമിതി ഏരിയ പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി വി.വേണു ഉദ്ഘാടനം ചെയ്തു. വി. സജി സ്വാഗതവും
കെ. പി. ദേവസ്യ നന്ദിയും പറഞ്ഞു.സനൽ സാകേതം എം.ജി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. നൂറുകണക്കിന് വ്യാപാരികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
+

Top