സാമൂഹികാരോഗ്യ കേന്ദ്രത്തിന് ആർഒ പ്ലാന്റ് നൽകി
മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് 6.5 ലക്ഷം രൂപ വിനി യോഗിച്ച് ആർഒ പ്ലാന്റ് നിർമിച്ചു നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് അംഗം സിന്ധു രാ ജീവ് അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി എസ് സുയമോൾ, വി കെ പ്രകാശ് ബാബു, അംഗങ്ങളായ ടി കെ ശരവണൻ, അജിത്കുമാർ ചി സ്റ്റേഴം, ടി കെ സരസകുമാർ, മു ഹമ്മ പഞ്ചായത്ത് വൈസ്പ്ര സിഡന്റ് എൻ ടി റെജി, പഞ്ചാ യത്ത് സ്ഥിരംസമിതി അധ്യക്ഷ പി എൻ നസീമ, മെഡിക്കൽ
ഓഫീസർ ഡോ. സി ജയന്തി, ആശുപത്രി വികസനസമിതിയം
ഗം സന്തോഷ് ഷൺമുഖൻ എന്നിവർ സംസാരിച്ചു.
മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ആർഒ പ്ലാന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

